പാമ്പിന്‍ വിഷക്കേസ്: വിധി വീണ്ടും മാറ്റി
Aug 18, 2012, 00:53 IST
കാഞ്ഞങ്ങാട്: പ്രമാദമായ കാഞ്ഞങ്ങാട്ടെ പാമ്പിന്‍ വിഷക്കടത്ത് കേസില്‍ വിധി പറയുന്നത് കോടതി ആഗസ്ത് 23 ലേക്ക് മാറ്റിവെച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ടി കെ രജീഷ് ഉള്‍പ്പെടെ എട്ടോളം പേര്‍ പ്രതികളായ പാമ്പിന്‍ വിഷക്കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി വെള്ളിയാഴ്ച വിധി പറയേണ്ടതായിരുന്നു.
രജീഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. പാമ്പിന്‍ വിഷക്കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ ആഗസ്ത് 14 ന് വിധി പറയാനാണ് ആദ്യം കോടതി തീരുമാനിച്ചിരുന്നത്. ആഗസ്ത് 14 ന് രജീഷ് അടക്കമുള്ള പ്രതികള്‍ ഹാജരായിരുന്നുവെങ്കിലും വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വീണ്ടും വിധി മാറ്റിയതോടെ ഇനി പ്രതികളെ ആഗസ്ത് 23 ന് കോടതിയില്‍ ഹാജരാക്കും.
ടി കെ രജീഷിനെതിരെയുള്ള ആദ്യ വിധിയെന്ന നിലയില്‍ കാഞ്ഞങ്ങാട്ടെ പാമ്പിന്‍ വിഷക്കേസ് സംസ്ഥാനമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നിന്നാണ് പോലീസ് പാമ്പിന്‍വിഷം പിടികൂടിയത്. പ്രതികളെ ഒരോന്നായി പോലീസ് പിടികൂടുകയായിരുന്നു.

Keywords: Snake poison, Case, Court, Judgment, Extend, Hosdurg, Kanhangad, Kasaragod