പല്ല് തേക്കുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു
Sep 22, 2014, 14:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.09.2014) പല്ലു തേക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. കുണ്ടംകുഴിയിലെ സജീവന്റെ ഭാര്യ രാധ (28)യ്ക്കാണ് ഞായറാഴ്ച രാവിലെ പാമ്പിന്റെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
ചുരുട്ട ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് നാട്ടുകാര്‍ പിടികൂടിയിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ നില ഗുരുതമായതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് മാറ്റിയത്.
ചുരുട്ട ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് നാട്ടുകാര്‍ പിടികൂടിയിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ നില ഗുരുതമായതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് മാറ്റിയത്.
Keywords : Kanhangad, Woman, Snake bite, Kasaragod, Hospital, Treatment, Radha, Snake bites: Woman hospitalized.