നികുതി വെട്ടിച്ച് കടത്തിയത് 1.47 കോടി രൂപയുടെ സാധനങ്ങളെന്ന് കണ്ടെത്തി
May 14, 2013, 16:00 IST
കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് സാധനങ്ങള്‍ കയറ്റി പോവുകയായിരുന്ന നാല് ലോറികളില്‍ വാണിജ്യ നികുതി വകുപ്പ് നടത്തിയ പരിശോധനനയില്‍ 1.47 കോടി രൂപയുടെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും റെഡിമെയ്ഡ് വസ്ത്രങ്ങളും കളിക്കോപ്പുകളുമാണ് കടത്തിയതെന്ന് തെളിഞ്ഞു.
ആറിന് രാവിലെ ആറ് മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്ന് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നാഷണല്‍ പെര്‍മിറ്റുള്ള നാല് ലോറികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കോടികളുടെ സാധനസാമഗ്രികള്‍ ലോറിയിലുണ്ടെന്ന് കണ്ടെത്തിയത്. വാണിജ്യനികുതി വകുപ്പും കസ്റ്റംസ് അധികൃതരും ലോറികള്‍ വിശദമായി പരിശോധിച്ചു.
മലപ്പുറം പത്തനാപുരത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ കമ്പനി എന്ന സ്ഥാപനത്തിലേക്കാണ് മുംബൈയിലുള്ള മനോജ് ശരത്കാലേ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫില്‍ നിന്ന് എത്തിച്ച സാധനങ്ങള്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തിയത്. വ്യക്തമായ രേഖകള്‍ ഉണ്ടായിരുന്നില്ല. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില പിടിപ്പുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക വസ്തുക്കളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ബാധകമല്ല.
30.45 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നുവെന്നാണ് വാണിജ്യ നികുതി വകുപ്പ് പ്രാഥമിക പരിശോധനയില്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത്രയും തുക പിഴയായോ സെക്യൂരിറ്റി തുകയായോ അടക്കാന്‍ കാര്‍ഗോ കമ്പനി ഉടമക്ക് വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഓഫീസര്‍ (യൂണിറ്റ് 3) പി. സി. ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടമ ഇനിയും പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലോറി വിട്ടുകൊടുത്തിട്ടുമില്ല. നികുതി വെട്ടിപ്പിന്റെ വ്യക്തമായ കണക്കുകള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍വേണ്ടിവരും. കമ്പനിയുടെ രേഖകളും ബാങ്ക് അക്കൗണ്ടുകളും മറ്റും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇത് പൂര്‍ണമായാല്‍ മാത്രമേ നികുതി വെട്ടിപ്പിന്റെ യഥാര്‍ഥ കണക്ക് പുറത്തുവരികയുള്ളു.
Related News:
രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Keywords: Lorry, Tax, Scam, Gulf, Mumbai, Malappuram, Police, Seized, Fine, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News