city-gold-ad-for-blogger
Aster MIMS 10/10/2023

രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

കാഞ്ഞങ്ങാട്: കസ്റ്റംസ് നികുതി വെട്ടിച്ചും മതിയായ രേഖകളില്ലാതെയും ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന രണ്ടരക്കോടി രൂപയുടെ സാധനങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം കാഞ്ഞങ്ങാട്ട് പിടികൂടാനിടയായ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.

ഉദ്യോഗസ്ഥരുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഇത്രയും വിലകൂടിയ സാധനങ്ങള്‍ എങ്ങനെയാണ് കാഞ്ഞങ്ങാടുവരെ എത്തിച്ചതെന്നത് സംബന്ധിച്ചാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ പി.സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. അതിനിടെ ലോറികളില്‍ നിന്ന് പിടികൂടിയ സാധനങ്ങളുടെ തരംതിരിവും യതാര്‍ഥ വില കണക്കാക്കലും കാഞ്ഞങ്ങാട്ട് തുടരുകയാണ്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന സാധനങ്ങളുമായി കെ.എല്‍. 58 ഇ. 6693, കെ.എല്‍. 57 സി 1132, കെ.എല്‍. 13 ആര്‍. 770, കെ.എല്‍. 57ഡി 3965 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്ന് കൊണ്ടു വന്ന ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, റെഡിമെയ്ഡ്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് നാല് ലോറികളിലും ഉണ്ടായിരുന്നത്.

മുംബൈയിലുള്ള മനോജ് ശരത്കാലെ എന്നയാളുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഈ സാധനങ്ങളത്രയും ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച് അവിടെ നിന്ന് ലോറികളില്‍ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നത്. 2012 ഡിസംബര്‍ 29 ന് അടച്ച കസ്റ്റംസ് നികുതിയുടെ ഒരു പകര്‍രപ് മാത്രമാണ് ലോറി ഡ്രൈവര്‍മാരുടെ കൈവശമുണ്ടായിരുന്നത്.

1,37,137 രൂപ അടച്ചതിന്റെ പഴയ ബില്ല് ഉപയോഗിച്ചാണ് ഡിസംബര്‍ 29 ന് ശേഷമുള്ള ദിവസങ്ങളില്‍ ദുബൈയില്‍ നിന്നുള്ള സാധനങ്ങള്‍ കടത്തിയതെന്ന് സംശയിക്കുന്നു. 9,46,464 രൂപയാണ് തിങ്കളാഴ്ച കടത്തിയ സാധനങ്ങള്‍ക്ക് ഏകദേശം നികുതി കണക്കാക്കുന്നത്. മലപ്പുറത്തെ അബ്ദുല്‍ ഖാദര്‍ കൊറിയര്‍ ആന്റ് കാര്‍ഗോ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലേക്കാണ് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ലോറികള്‍ മഹാരാഷ്ട്ര വിട്ടശേഷം ഒരു ചെക്ക് പോസ്റ്റിലും പരിശോധന നടന്നിട്ടില്ല. കസ്റ്റംസ് അധികൃതരുടെ ഒത്താശയോടെയാണ് ലോറികളില്‍ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ കടത്തിക്കൊണ്ട് വന്നതെന്ന് വ്യക്തമായിട്ടുണ്ട്. വാണിജ്യ നികുതി ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടീവ് ഓഫീസര്‍ തുളസി ദാസ്, ഇന്‍സ്‌പെക്ടര്‍ പി.സി. ബാലകൃഷ്ണന്‍, പി.വി. രത്‌നാകരന്‍, എം.വി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങള്‍ പിടികൂടിയത്. ഹൈവേ പോലീസിന്റെ സഹായവും ഇതിന് ലഭിച്ചു.

രണ്ടരക്കോടിയുടെ സാധനങ്ങള്‍ പിടികൂടിയ സംഭവം: ചെക്ക് പോസ്റ്റുകളിലെ വീഴ്ച അന്വേഷിക്കുന്നു

Keywords:  Check-Post, Investigation, Police, Kanhangad, Lorry, Passport, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL