ചെറുകിട സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു
Sep 18, 2012, 13:00 IST
കാസര്‍കോട്: ജില്ലാ സഹകരണ ബാങ്ക് അലാമിപള്ളി ശാഖ ഉദ്ഘാടനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭാ 17-ാം വാര്‍ഡ് എ.ഡി.എസിന് കീഴിലുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി ചെറുകിട സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.
ജില്ലാ സഹകരണ ബാങ്കിലെ ക്രെഡിറ്റ് കൗണ്‍സലിംഗ് ആന്റ് ലൈവ്‌ലിഹുഡ് പ്രൊമോഷന്‍ സെന്ററിന്റെ (കൈത്താങ്ങ് ) നേതൃത്വത്തില്‍ കൊവ്വല്‍പള്ളി ശ്രീനാരായണ നഴ്‌സറി സ്‌കൂളില്‍ നടന്ന സെമിനാര്‍ നഗരസഭാ കൗണ്‍സിലര്‍ എം മാധവന്‍ ഉദ്ഘാടനം ചെയ്തു.
17-ാം വാര്‍ഡ് എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനീറ അധ്യക്ഷതവഹിച്ചു. ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍, പി എ ടു പ്രസിഡന്റ് വി കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍ കുമാര്‍ ക്ലാസെടുത്തു. മാനേജര്‍ കെ മോഹനന്‍ സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ് നന്ദിയും പറഞ്ഞു.
Keywords: Seminar, Co-operation-bank, CDS, Kudumbasree, Alamipally, Kanhangad, Kasaragod