ജയില്‍ചാട്ടക്കാരന് ആറു മാസം തടവ്
Feb 21, 2015, 15:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/02/2015) ജയില്‍ചാട്ടക്കാരനെ ആറു മാസം തടവിന് ശിക്ഷിച്ചു. പെരിങ്ങോം ഓലയമ്പാടിയിലെ പുതിയവയലില്‍ ജയിംസ് തോമസിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്. 2014 നവംബര്‍ 12 നാണ് ജയിംസ് ചീമേനി തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മതില്‍ ചാടി രക്ഷപ്പെടാനാണ് ജയിംസ് ശ്രമിച്ചത്.
ജയില്‍ ജീവനക്കാര്‍ പിടികൂടിയെങ്കിലും കുതറിയോടിയ ജയിംസ് കല്ലുവെട്ട് കുഴിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലിലെ സൂപ്രണ്ട് എസ് സന്തോഷിന്റെ പരാതിയില്‍ ചീമേനി പോലീസാണ് കേസെടുത്തത്.
ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനും പുറമെ പാന്‍പരാഗ്, ഹാന്‍സ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളും ബീഡികെട്ടുകളും ജയിലില്‍ സൂക്ഷിച്ചതിനും പോലീസ് കേസെടുത്തിരുന്നു.
Keywords: Kasaragod, Kerala, Kanhangad, Jail, Case, James, Six months in jail for tried to escape from the prison.
Advertisement: