എസ്.ഐ. രവീന്ദ്രന് വധശ്രമക്കേസില്‍ എട്ടുപേര്‍ക്ക് ജാമ്യം
Dec 4, 2012, 19:49 IST
നീലേശ്വരം: രാജപുരം എസ്.ഐ. യായിരുന്ന ഇ. രവീന്ദ്രനെ തൈക്കടപ്പുറത്ത് തടഞ്ഞ് നിര്‍ത്തി വധിക്കാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞെത്തിയ സി.ഐ. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഒരു പ്രതി ഇന്നലെ കോടതിയില്‍ കീഴടങ്ങി.
പടന്നക്കാട് കൃഷ്ണപ്പിള്ള നഗറിലെ ടി.വി. സുരേഷാ(32)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ച ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് സുരേഷ് ജാമ്യത്തിലിറങ്ങി. രവീന്ദ്രന് വധശ്രമക്കേസിലെ എട്ടുപ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. അനീഷ്, പ്രദീപ്, സതീഷ്, ഷാജി, സുരേഷ്, രാജന്, നിധിന് കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. കേസിലെ ഭൂരിഭാഗം പ്രതികളും ഇപ്പോഴും ഒളിവില്‍ തന്നെയാണ്.
Keywords : Kanhangad, Neeleswaram, Rajapuram, Attack, Case, Police, S.I., E. Raveendran, C.I, Sunil kumar, Suresh, High Court, Kerala, Malayalam News.