ശ്വേത വീട്ടിലേക്ക് മടങ്ങി; അലക്സാണ്ടറെ തേടി തമിഴ്നാട് പോലീസ് കാഞ്ഞങ്ങാട്ട്
Jun 23, 2012, 19:48 IST
![]() |
| Alexandar |
ശ്വേതയെ കാണാതായതിനെതുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്ന ഹൊസ്ദുര്‍ഗ് പോലീസ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കോട്ടയത്ത് വെച്ച് കണ്ടെത്തിയിരുന്നു. ശ്വേതയെ കാണാതായതുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണനയിലുള്ളതിനാല്‍ പെണ്‍കുട്ടിയെ വെള്ളിയാഴ്ച എറണാകുളത്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. രഞ്ജിത്തും താനും വീടുവിട്ടതാണെന്നും നിര്‍ബന്ധിച്ചും തെറ്റിദ്ധരിപ്പിച്ചും രഞ്ജിത്ത് തന്നെ വിവാഹം ചെയ്തുവെന്നും ശ്വേത കോടതിയെ ധരിപ്പിച്ചു. താന്‍ കുടുങ്ങിയിരിക്കുകയാണെന്ന് ബോധ്യമായെങ്കിലും നാട്ടിലേക്ക് മാതാപിതാക്കളെയും ബന്ധുക്കളെയും ബന്ധപ്പെടാന്‍ രഞ്ജിത്ത് ഒരിക്കലും അനുവദിച്ചില്ല. പോലീസ് പിടിയിലായപ്പോഴാണ് രഞ്ജിത്ത് നിരവധി തട്ടിപ്പ് സം ഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.
തമിഴ്നാട്ടില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രഞ്ജിത്ത് കാഞ്ഞങ്ങാട്ടും പിടിച്ചുപറി കേസില്‍ പ്രതിയായിരുന്നുവെന്നും ഇപ്പോഴാണ് മനസ്സിലായതെന്നും ഇയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും താന്‍ സ്വന്തം വീട്ടുകാരോടൊപ്പം മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്വേത കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പെ ണ്‍കുട്ടിയെ പിതാവ് രാഘവനോടൊപ്പം ഹൈക്കോടതി വിട്ടയച്ചു.
അതിനിടെ പത്ത് കോടി രൂപയുടെ അമേരിക്കന്‍ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ പതിനെട്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയനുസരിച്ച് രഞ്ജിത്തിനെ തേടി തമിഴ്നാട് പോലീസ് കാഞ്ഞ ങ്ങാട്ടെത്തി. ചെന്നൈയ്ക്കടുത്ത് കൊഴുപ്പില്‍ സ്വദേശി ടാക്സി ഡ്രൈവര്‍ വെങ്കിടേഷാണ് തട്ടിപ്പിന് ഇരയായത്. പെ ണ്‍കുട്ടിയെയും കൂട്ടി ചെന്നൈയില്‍ താമസം തുടങ്ങിയതി നിടയില്‍ പരിചയപ്പെട്ട വെങ്കിടേഷുമായി രഞ്ജിത്ത് പിന്നീട് നല്ല ചങ്ങാത്തത്തിലായി. ഡാറ്റാ എന്‍ട്രി ബിസിനസ് നടത്താം എന്ന് വ്യാമോഹിപ്പിച്ച് രഞ്ജിത്ത് വെങ്കിടേഷുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.
ഒടുവില്‍ വെങ്കിടേഷിന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഡാറ്റാ എന്‍ട്രി ഓപ്പണ്‍ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ പത്ത് കോടി രൂപയുടെ അമേരിക്കന്‍ ലോട്ടറി ഈ സംവിധാനത്തിലൂടെ അടിച്ചുണ്ടെന്ന് രഞ്ജിത്ത,് വെങ്കിടേഷിനെ തെറ്റിദ്ധരിപ്പിച്ചു. ലോട്ടറി പണം മുഴുവനായും കിട്ടണമെങ്കില്‍ 54 ലക്ഷം അടക്കണമെന്ന് വെങ്കിടേഷിനെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച വെങ്കിടേഷ് വിഹിതമായി 18 ലക്ഷം രൂപ രഞ്ജിത്തിന് നല്‍കിയെന്നാണ് പരാതി.
ഈ പണവുമായി യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്ന് വെങ്കിടേഷ് തമിഴ്നാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രഞ്ജിത്ത് നേരത്തെ കാഞ്ഞങ്ങാട് ആവിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു. രഞ്ജിത്ത് കാഞ്ഞങ്ങാട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ചെന്നൈ തിരുവില്ക്കാട് എസ് ഐ ലക്ഷ്മി പുരിയും സംഘവും ശനിയാഴ്ച കാഞ്ഞങ്ങാട്ടെത്തിയത്.
ആയുര്‍വ്വേദ വിദ്യാര്‍ത്ഥിനി ശ്വേത പിതാവിന്റെ കൂടെപോയി; ഹൈക്കോടതിയില്‍ ഹാജരാകും
Keywords: Kasaragod, Kanhangad, Alexandar, Police.







