നിറശോഭയായി നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകള്‍
Sep 5, 2015, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 05/09/2015) ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ വിപുല ചടങ്ങുകളാണ് സംഘടിപ്പിച്ചത്. നിറശോഭ പകര്‍ന്ന് നടന്ന ഘോഷയാത്രകള്‍ ഭക്തരുടെ മനസില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചു.
ബന്തടുക്ക ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മലയോരമേഖലയില്‍ ശ്രീകൃഷ്ണ ജയന്തി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ശോഭായാത്രകളും ആധ്യാത്മീക പ്രഭാഷണങ്ങളും നടന്നു. ശ്രീകൃഷ്ണ ഗോപികാവേഷങ്ങള്‍ കെട്ടിയ കുട്ടികളും നിശ്ചലദൃശ്യങ്ങളും മുത്തുക്കുടയും വാദ്യമേളങ്ങളുമായി വന്‍ഘോഷയാത്രയായാണ് ഒരോ കേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടന്നത്.
ആഘോഷത്തോടനുബന്ധിച്ച് എല്ലാകേന്ദ്രങ്ങളിലും മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്തു. ബന്തടുക്കയില്‍ കക്കച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരംവയല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മാണിമൂല ധര്‍മസാസ്താ ഭജനമന്ദിരം, പനാംകുണ്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനം, മാരിപ്പടുപ്പ് ധര്‍മസാസ്താഭജനമന്ദിരം, ഈയന്തലം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ ബന്തടുക്ക ടൗണില്‍ കേന്ദ്രീകരിച്ച് മഹാഘോഷയാത്രയായി ബന്തടുക്ക സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിച്ചു. കരിവേടകത്ത് കൊളം വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര കരിവേടകം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര പരിസരത്ത് സമാപിച്ചു.
കുറ്റിക്കോലില്‍ കുണ്ടംപാറ ചാമുണ്ഡേശ്വരി ദേവസ്ഥാനം, മുന്നാട് വടക്കേക്കര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ പള്ളത്തിങ്കാല്‍ ഭജനമന്ദിരത്തില്‍ കേന്ദീകരിച്ച് മഹാഘോഷയാത്രയായി കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രപരിസരത്ത് സമാപിച്ചു. പരപ്പ ധര്‍മശാസ്താ ഭജനമന്ദിരത്തില്‍നിന്നും ആരംഭിച്ച ഘോഷയാത്ര പള്ളഞ്ചിയില്‍ സമാപിച്ചു. കുണ്ടംകുഴിയില്‍ കാഞ്ഞിരത്തുങ്കാലില്‍ നിന്നും ബദിരക്കൊട്ടാരത്തില്‍നിന്നും വേലക്കുന്ന് ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ കുണ്ടംകുഴി ടൗണില്‍ കേന്ദ്രീകരിച്ച് മഹാഘോഷയാത്രയായി പഞ്ചലിംഗേശ്വര ക്ഷേത്ര പരിസരത്ത് സമാപിച്ചു.
കൊളത്തൂര്‍ ധര്‍മശാസ്താ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പെര്‍ളടുക്കം ധര്‍മശാസ്താഭജന മന്ദിരത്തില്‍ സമാപിച്ചു. പെര്‍ളടുക്കത്ത് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്് ഗോപൂജയും ആധ്യാത്മിക പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.
തൃക്കരിപ്പൂരില്‍ നിന്നുള്ള ഘോഷയാത്രകള്‍- ഫോട്ടോ ഉറുമീസ് തൃക്കരിപ്പൂര്‍
Keywords : Kasaragod, Kerala, Celebration, Programme, Temple, Kanhangad, Kuttikol, Shri Krishna Jayanthi.