city-gold-ad-for-blogger

ശ്രീകൃഷ്ണ­ജയന്തി: ജില്ല­യില്‍ ആ­ഘോ­ഷ പൂര്‍­വം കൊ­ണ്ടാടി

ശ്രീകൃഷ്ണ­ജയന്തി: ജില്ല­യില്‍ ആ­ഘോ­ഷ പൂര്‍­വം കൊ­ണ്ടാടി

കാസര്‍കോട്: ശ്രീകൃഷ്ണന്റെ ജന്മദിനമാ­യ ശ­നി­യാഴ്ച തെരുവീഥികള്‍ അമ്പാടിയായി. തെരുവീഥികളെ അമ്പാടിയാക്കി നൂറുക്കണക്കിനു കൊച്ചു ശ്രീകൃഷ്ണന്‍മാര്‍ അണിനിരന്ന ശോഭയാത്രകളാണ് നടന്നത്. വിവി­ധ കേ­ന്ദ്ര­ങ്ങ­ളില്‍ നടന്ന ശോഭയാത്രയില്‍ ദേവീ­ദേവന്‍മാരുടെ വേഷങ്ങള്‍, താലപ്പൊലിയേന്തിയ ബാലികമാര്‍, ഭജനനാമ സങ്കീര്‍ത്തനങ്ങള്‍, മുത്തുകുടയേന്തിയ അമ്മമാര്‍, അണിനിര­ന്നു.

ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ നിശ്ചലദൃശ്യങ്ങളും ശോഭയാത്രയ്ക്ക് മാറ്റുകൂട്ടി.

ശ്രീകൃഷ്ണ­ജയന്തി: ജില്ല­യില്‍ ആ­ഘോ­ഷ പൂര്‍­വം കൊ­ണ്ടാടി

കീഴൂര്‍, തൃക്കണ്ണാട്, തച്ചങ്ങാട്, നെല്ലിയടുക്കം, കരിച്ചേരി, വിളക്കുമാടം, കുണ്ടംകുഴി, കുറ്റിക്കോല്‍, കരിവേടകം, കാവുങ്കാല്‍, ബന്തടുക്ക, തായന്നൂര്‍, വെള്ളമുണ്ട, പൊടവടുക്കം, അമ്പലത്തറ, മടിക്കൈ, രാംനഗര്‍, പുല്ലൂര്‍, പെരിയ, പൂച്ചക്കാട്, അജാനൂര്‍, മാന്തോപ്പ്, നീലേശ്വരം, തൈക്കടപ്പുറം, കരിന്തളം, കാലിച്ചാനടുക്കം, തൃക്കരിപ്പൂര്‍, കൊട്ടോടി, അയ്യങ്കാവ്, പാണത്തൂര്‍, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ശോഭയാത്രകള്‍ സംഘടിപ്പി­ച്ചു.

Keywords: Sree Krishna Birthday, Celebration, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia