ശോഭാജോണ്‍ മോഡല്‍ തട്ടിപ്പ്; നീലേശ്വരം യുവതിയെ അറസ്റ്റ് ചെയ്തു
Mar 18, 2012, 12:35 IST
Sainba |
ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പള്ളിക്കരയിലെ നസീറിനെയാണ് സൈനബ ശോഭാജോണ്‍ മോഡല്‍ തട്ടിപ്പിനിരയാക്കിയത്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്ത്രീയുമൊത്തുള്ള ഫോട്ടോ പുറത്തുവിടുമെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ തുടര്‍ന്ന് നസീര്‍ വിവരം ഹൊസ്ദുര്‍ഗ് സി.ഐയെ അറിയിക്കുകയായിരുന്നു. പോലീസിന്റെ ആവശ്യപ്രകാരം സൈനബയെ ശനിയാഴ്ച ഉച്ചയ്ക്ക് നീലേശ്വരം മാര്‍ക്കറ്റിലെത്തിച്ച് കുടുക്കുകയായിരുന്നു.
രണ്ട്മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടക പുത്തൂരിലെ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് തടങ്കലിലാക്കി പണവും കാറും തട്ടിയത് സൈനബയാണെന്ന് പോലീസ് അറിയിച്ചു.
രണ്ട്മാസങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടക പുത്തൂരിലെ വ്യാപാരിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് തടങ്കലിലാക്കി പണവും കാറും തട്ടിയത് സൈനബയാണെന്ന് പോലീസ് അറിയിച്ചു.
Keywords: Cheating, Nileshwaram, Kanhangad, Kasaragod