city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശില്‍പയുടെ മരണം: കാമുകന്‍ പോലീസില്‍ കീഴടങ്ങി

കാസര്‍കോട്: (www.kasargodvartha.com 05.09.2014) ഭര്‍തൃമതിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തില്‍ കാമുകന്‍ വിദ്യാനഗര്‍ പോലീസില്‍ കീഴടങ്ങി. കാഞ്ഞങ്ങാട് കാരാട്ട് വയലിലെ ലക്ഷ്മിശ റാവു (35) ആണ് കീഴടങ്ങിയത്. കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിന് സമീപത്തെ പത്മനാഭയുടെ മകളും ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരന്‍ കാരാട്ടുവയലിലെ കാന്തകുമാറിന്റെ ഭാര്യയുമായ ശില്‍പയാണ് (25) ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ചത്.

ശില്‍പയുടെ മരണത്തിന് കാരണക്കാരനായതിലാണ് ലക്ഷ്മിശ റാവുവിനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ശില്‍പ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ശില്‍പ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കാമുകനായ ലക്ഷ്മിശ റാവു ജോലി ചെയ്യുന്ന ചെര്‍ക്കളയിലെ ധനകാര്യ സ്ഥാപനത്തിലെത്തി വിഷം കഴിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്്. വിഷം ജ്യൂസില്‍ കലര്‍ത്തി കഴിച്ചതാണെന്ന്് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചെര്‍ക്കളയില്‍ നിന്നും കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയ ശില്‍പ പിന്നീട് ഛര്‍ദ്ദിയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയും അവശനിലയില്‍ മംഗലപാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ലക്ഷ്മിശയും ശില്‍പയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും അകന്നു. ലക്ഷ്മിശന്റെ പീഡനം മൂലമാണ് ശില്‍പ വിഷം കഴിച്ച് മരിച്ചതെന്ന് ബന്ധുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.

ശില്‍പ്പ വിഷം കഴിച്ച വിവരം ലക്ഷ്മീശന്‍ അപ്പോള്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കില്‍ ശില്‍പയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ശില്‍പ്പ വിഷം കഴിച്ച വിവരം രണ്ടാം ദിവസം സ്വകാര്യ ആശുപത്രിയിലെത്തിയ ലക്ഷ്മീശന്റെ ഭാര്യയാണ് ശില്‍പ്പയുടെ ഭര്‍ത്താവിനോടു പറഞ്ഞത്.
ഭാര്യയും മക്കളുമുള്ള ലക്ഷ്മിശന്‍ സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു.

തന്നെ കാണാന്‍ ചെര്‍ക്കളയിലെ ധനകാര്യ സ്ഥാപനത്തില്‍ വന്ന ശില്‍പ്പ ജ്യൂസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കൈയ്യില്‍ കരുതിയിരുന്ന വിഷം ശില്‍പ്പ അതില്‍ ഒഴിച്ചു കഴിക്കുകയുമായിരുന്നുവെന്നാണ് ലക്ഷ്മീശ പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ശില്‍പ്പയുടെ ആത്മഹത്യാ കുറിപ്പ് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു..'അവന്‍ ചതിച്ചു, ഞാന്‍ പോകുന്നു. 'അത്രയ്ക്കു ഞാനവനെ സ്‌നേഹിച്ചിരുന്നു' എന്നാണ് ശില്‍പ സ്വന്തം ഡയറിയില്‍ എഴുതി വെച്ചത്്.

ജുലായ് 16 നാണ് ശില്‍പ സ്വന്തം ഡയറിയില്‍ കാമുകനായ ലക്ഷ്മീശനെതിരായ പരമാര്‍ശങ്ങള്‍ എഴുതിയത്.  അവനെ പ്രണയിച്ചതിനാല്‍ തനിക്കു ഭര്‍ത്താവിനോടു നീതിയും സ്‌നേഹവും പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മംഗ്ലീഷില്‍ ശില്‍പ്പ ഡയറിയില്‍ എഴുതിയിരുന്നു.

ശില്‍പയുടെ മരണം: കാമുകന്‍ പോലീസില്‍ കീഴടങ്ങി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
16 കുട്ടികളെ ബലാല്‍സംഗം ചെയ്തുകൊന്ന സുരീന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12ന് തൂക്കിലേറ്റും

Keywords: Kasaragod, Vidya Nagar, Police, Arrest, Kanhangad, Suicide, Enquiry, Cherkala, Woman, Death, Love, Case, Investigation, Kerala, Shilpa, Lakshmeeshan.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia