city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശില്‍പയുടെ മരണം: ലക്ഷ്മീഷന് 52 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2014) കാഞ്ഞങ്ങാട്ടെ ശില്‍പ്പ (25) യുടെ മരണവുമായി ബന്ധപ്പെട്ട് 52 ദിവസമായി കാസര്‍കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന മുന്‍ കാമുകന്‍ ലക്ഷ്മീഷന് (30) ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ആഴ്ചയില്‍ ഒരുതവണ ഹാജരാകണമെന്ന ഉപാധിയോടെയാണ് ലക്ഷ്മീഷന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ലക്ഷ്മീഷന്റെ മുന്നില്‍ വെച്ച് ശില്‍പ്പ ജ്യൂസില്‍ വിഷം കലര്‍ത്തി കുടിച്ച് ആത്മഹത്യയ്്ക്ക് ശ്രമിക്കുന്നത് കണ്ടിട്ടും അതു തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാനഗര്‍ പോലീസ് ലക്ഷ്മീഷനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ചെര്‍ക്കളയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലക്ഷ്മീഷനും, ശില്‍പയും നേരത്തെ പ്രണയത്തിലായിരുന്നു. ശില്‍പ ലക്ഷ്മീഷനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. ഇതാണ് ശില്‍പയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്തു ചെന്ന ശില്‍പയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജൂലൈ രണ്ടിന് മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം ലക്ഷ്മീഷന്‍ ഒളിവില്‍ പോയി.

ദിവസങ്ങളോളം ഒഴിവില്‍ കഴിഞ്ഞ ലക്ഷ്മീഷന്‍ പിന്നീട് പോലീസില്‍ കീഴടങ്ങുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ശില്‍പയുടെ മരണം: ലക്ഷ്മീഷന് 52 ദിവസത്തിന് ശേഷം ഹൈക്കോടതി ജാമ്യം

Related News: 
ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

Keywords : Death, Kerala, Kasaragod, Kanhangad, Accuse, Bail, High-Court, Shilpa. Lakshmeeshan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia