വിദ്യാഭ്യാസ സെമിനാറും ശിഹാബ് തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണവും
Jan 2, 2012, 10:34 IST
കാഞ്ഞങ്ങാട്: ശിഹാബ് തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാഭ്യാസ സെമിനാറും തിങ്കളാഴ്ച കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കും. സെമിനാര്‍ പത്തു മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമിതി ജില്ലാ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്പത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്യും.
ന്യൂനപക്ഷ വിദ്യാഭ്യസ സമിതി ഓഫീസ് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ഉപഹാര സമര്‍പ്പണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, പി.എ.ഹംസ, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ പ്രസംഗിക്കും. ന്യൂനപക്ഷ വിദ്യാഭ്യസത്തിന് പുതിയ മാനങ്ങള്‍ ആവിഷക്കരിച്ച ഖത്തര്‍ എം.പി.ഷാഫി ഹാജിയെ ആദരിക്കും. ന്യൂനപക്ഷ വിദ്യാഭ്യസ സമിതി സ്റ്റേറ്റ് അക്കാദമിക്ക് കണ്‍വീനര്‍ സുബൈര്‍ നെല്ലിക്കാപ്പറമ്പ്, കേരള സ്റ്റേറ്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എജ്യുക്കേഷനല്‍ ഡയറക്ടറായി ചുമതലയേറ്റ എം.അബ്ദുല്‍ റഹ്മാന്‍ എന്നിവരെ അനുമോദിക്കും.
സമസ്ത പൊതുപരീക്ഷയില്‍ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടിയ പള്ളിക്കര ബിലാല്‍ മദ്രസയിലെ ഫാത്തിമത്ത് സുനയ്യ, ഏഴാം തരത്തില്‍ മൂന്നാം റാങ്ക് നേടിയ മുട്ടുന്തല ദാറുല്‍ ഉലൂം മദ്രസയിലെ പി.പി.ഫാത്തിമത്ത് സുഹറ എന്നിവര്‍ക്ക് ഉപഹാരം നല്‍കും.
സമസ്ത പൊതുപരീക്ഷയില്‍ പത്താംതരത്തില്‍ ഒന്നാം റാങ്ക് നേടിയ പള്ളിക്കര ബിലാല്‍ മദ്രസയിലെ ഫാത്തിമത്ത് സുനയ്യ, ഏഴാം തരത്തില്‍ മൂന്നാം റാങ്ക് നേടിയ മുട്ടുന്തല ദാറുല്‍ ഉലൂം മദ്രസയിലെ പി.പി.ഫാത്തിമത്ത് സുഹറ എന്നിവര്‍ക്ക് ഉപഹാരം നല്‍കും.
തുടര്‍ന്നുനടക്കുന്ന സെമിനാറില്‍ ഡോ.പി.നസീര്‍, പി.പി.ചെറിയ മുഹമ്മദ്, അഡ്വ.പി.വി.സൈനുദ്ദീന്‍, എം.അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ നെല്ലിക്കാപ്പറമ്പ് വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, മഹല്ല് ജമാഅത്തുകള്‍, മദ്രസകള്‍, ഓര്‍ഫനേജുകള്‍ വിവിധ സന്നദ്ധസംഘടനകള്‍ എന്നിവയുടെ പ്രതിനിധികളടക്കം അഞ്ഞുറിലധികം പേര്‍ സെമിനാറില്‍ സംബന്ധിക്കും.
Keywords: Shihab thangal, scholarship, Kanhangad, Kasaragod, Distribution