പൂനത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഖിദ്മ സെന്റര്‍ തുടങ്ങി
Mar 14, 2015, 08:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/03/2015) ഉടുമ്പുന്തല പുനത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ കീഴില്‍ ശിഹാബ് തങ്ങള്‍ റിലീഫിന്റെ ഭാഗമായി ഖിദ്മ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. രോഗികള്‍ക്ക് കിടപ്പ് ഉപകരണങ്ങള്‍, വീല്‍ ചെയര്‍, ശ്രവണസഹായി, ഊന്ന് വടി തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കി സഹായിക്കുകയാണ് ലക്ഷ്യം. അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ തുടക്കമായത്.
ഖിദ്മ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വി.കെ ബാവ അധ്യക്ഷത വഹിച്ചു. വി.ടി. ഷാഹുല്‍ ഹമീദ്, റസാഖ് പൂനത്തില്‍, പി.എം. അബ്ദുല്ല ഹാജി, പി. ഇസ്മാഈല്‍ മൗലവി, എം. ഷമീം, കണ്‍വീനര്‍ കെ.പി ഹാരിസ് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് നേതാവ് എം.എ ഹുസൈനാരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Keywords : Trikaripur, Kasaragod, Kerala, Kanhangad, Club, Programme, Kidma Centre.