ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ ഓണക്കിറ്റ് നല്കി
Aug 29, 2012, 19:12 IST
കാഞ്ഞങ്ങാട്: സ്നേഹം കൊണ്ട് സാമ്രാജ്യം കീഴടക്കിയ കരുണയുടെ സുല്‍ത്താന്റെ പേരില്‍ സൗഹൃദത്തിന്റെ സന്ദേശം പരത്തിയ ഓണക്കിറ്റ് വിതരണം ശ്രദ്ധേയമായി. മലയാളിയുടെ മനസ്സില്‍ മതമൈത്രിയുടെ തെളിനിലാവ് പരത്തിയ ശിഹാബ് തങ്ങളുടെ സ്മരണക്കായി നിലവില്‍ വന്ന ശിഹാബ് തങ്ങള്ചാരിറ്റി സെന്ററിന്റെ ഓണക്കിറ്റ് വിതരണമാണ് സര്‍വ്വരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രിഭൂതമായത്.
മനസ്സ് ഇടുങ്ങുകയും ആഘോഷങ്ങള്‍ പോലും അതിരുകള്‍ക്കകത്ത് ഒതുങ്ങുകയും ചെയ്യുന്ന വര്‍ത്തമാനകാല ദുരന്ത മുഖത്ത് മലയാളിയുടെ ദേശീയോത്സവമാണ് ഓണമെന്ന പരികല്‍പ്പന അര്‍ത്ഥപൂര്‍ണമാക്കി വിവിധ സമുദായങ്ങളിലെ നിര്‍ധനരായ 325 ആളുകള്‍ക്കാണ് സെന്റര്‍ ഓണക്കിറ്റ് വിതരണം ചെയ്തത്.
അജാനൂര്‍ തെക്കേപ്പുറത്ത് നടന്ന വിതരണ ചടങ്ങ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.പി. ഉമ്മര്‍, എം.പി.ജാഫര്‍, വി.കമ്മാരന്, സി. മുഹമ്മദ്കുഞ്ഞി, എം.കുഞ്ഞാമദ് പുഞ്ചാവി, അബ്ദുര്‍ റഹ്മാന് ചിത്താരി, യു.വി. ഹസൈനാര്‍, പി. ബാലകൃഷ്ണന്, മുഹമ്മദ്കുഞ്ഞി മാഹിന്‍, ഹക്കീം മീനാപ്പീസ്, ഖാലിദ് അറബിക്കാടത്ത്, ഷുക്കൂര്‍ പള്ളിക്കാടത്ത്, യു.വി. ഇല്ല്യാസ്, മുഹമ്മദലി പീടികയില്‍, സി.കെ. റഹ്മത്തുള്ള പ്രസംഗിച്ചു.
Keywords: Onam-celebration, Kanhangad, Shihab thangal, Ajanur, Cherkalam Abdulla, Kasaragod