city-gold-ad-for-blogger

സൈനബയെ കുടുക്കിയ ഷബീര്‍ വാറണ്ട് കേസിലെ പ്രതി

സൈനബയെ കുടുക്കിയ ഷബീര്‍ വാറണ്ട് കേസിലെ പ്രതി
Sainaba
കാഞ്ഞങ്ങാട്: നീലേശ്വരം ഓര്‍ച്ച സ്വദേശി സൈന എന്ന സൈനബ(35)യെ ഭര്‍ത്താവ് പള്ളിക്കര മാസ്തി ഗുഡ്ഡിലെ എം ജി ഷാഫി കള്ളക്കേസില്‍ കുടുക്കാന്‍ ഉപയോഗിച്ച പള്ളിപ്പുഴ പള്ളിക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന മാസ്തിഗുഡ്ഡ് സ്വദേശി പാണ്ട്യാല വളപ്പില്‍ ഷബീര്‍ തട്ടിപ്പ് കേസില്‍  ബേക്കല്‍ പോലീസ് അന്വഷിക്കുന്ന വാറണ്ട് പ്രതി. വണ്ടിച്ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയെന്നതിന് കാസര്‍കോട് ജില്ലാ അതിവേഗ രണ്ടാം കോടതിയിലും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലും ഷബീറിനെതിരെ അറസ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്.

വാറണ്ട് നടപ്പാക്കി ഷബീറിനെ അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ബേക്കല്‍ പോലീസ് നിരവധി തവണ ശ്രമം നടത്തിയിരുന്നെങ്കിലും ഷബീര്‍ മുങ്ങി നടക്കുകയായിരുന്നു. അറസ്റ് വാറണ്ട് നിലനില്‍ക്കെയാണ് സൈനബക്കെതിരെ പരാതിയുമായി ഷബീര്‍ ഹൊസ്ദുര്‍ഗ് പോലീസിലെത്തിയതും പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടതും. ഫോണിലൂടെ പണമാവശ്യപ്പെട്ട് സൈനബ ഭീഷണിപ്പെടുത്തി എന്നതാണ് ഷബീറിന്റെ പരാതി.

ഭര്‍ത്താവുമായി അകന്ന്  കഴിയുന്ന സൈനബയെ ചതിപ്രയോഗത്തിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ഷാഫി ഉപയോഗപ്പെടുത്തിയ ഷബീര്‍ ഇപ്പോള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഷബീറിനോട് ഹൊസ്ദുര്‍ഗ് പോലീസ് സ്റേഷനില്‍ ഹാജരാവാന്‍ ഈ കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ ഒഴിവ് കഴിവ് പറഞ്ഞ് ഷബീര്‍ മാറി നില്‍ക്കുകയായിരുന്നു. യുവാവ് ഇപ്പോള്‍ നാട്ടിലില്ലെന്നാണ് പോലീസ് ഭാഷ്യം.

Keywords: Kanhangad, House-wife, Cheating, case, Nileshwaram

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia