തൃക്കരിപ്പൂരില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് സംഘര്‍ഷം
Nov 22, 2014, 18:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.11.2014) ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എഫ്.ഐ - എം.എസ്.എഫ് സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി എം രാമചന്ദ്രന്‍ അടക്കം ഏഴുപേരെ ചന്തേര പോലീസ് അറസ്റ്റു ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി വി.പി.പി മുസ്തഫ തുടങ്ങിയവര്‍ പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പയ്യന്നൂര്‍ മേഖലാ വൊക്കേഷണല്‍ എക്‌സ്‌പോ നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. എക്‌സ്‌പോയ്ക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച കമാനങ്ങള്‍ നശിപ്പിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം. ചെറിയ രീതിയില്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ സ്‌കൂള്‍ കാമ്പസിനകത്ത് കടന്നതോടെ പോലീസ് ലാത്തി ഉപയോഗിക്കുകയും സി.പി.എം നേതാവിനെയടക്കം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
File Photo |

Keywords : Trikaripur, College, Clash, SFI, MSF, Police, Arrest, Kasaragod, Kanhangad.