city-gold-ad-for-blogger

എസ് എഫ് ഐ നേതാവിന്റെ ബൈക്കിന് തീവെച്ചു

എസ് എഫ് ഐ നേതാവിന്റെ ബൈക്കിന് തീവെച്ചു
കാഞ്ഞങ്ങാട്: കുശാല്‍ നഗറില്‍ എസ് എഫ് ഐ നേതാവിന്റെ ബൈക്കിന് തീവെച്ചു.

എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗവും സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് യൂണിയന്‍ ചെയര്‍മാനുമായ കെ എസ് ധനേഷിന്റെ കെ എല്‍ 60ഡി-1288 നമ്പര്‍ മോട്ടോര്‍ ബൈക്കാണ് ചൊവ്വാഴ്ച വെളുപ്പിന് സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കിയത്.

കുശാല്‍ നഗര്‍ കടിക്കാലിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് പൂര്‍ണ്ണമായും കത്തി ചാമ്പലായി. ദുര്‍ഗന്ധവും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്ത വീട്ടുകാരാണ് ബൈക്ക് കത്തുന്നതായി തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: SFI leader, Bike, Fire, Kushalnagar, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia