ദുബായില്‍ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Feb 3, 2012, 16:18 IST
കാഞ്ഞങ്ങാട്: ദുബായില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെട്ട കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ബാവക്ക ജുമാമസ്ജിദ് സെക്രട്ടറി പിട്ടനാവി കുഞ്ഞാമദിന്റെയും ബീഫാത്തിമയുടെയും മകന്‍ ബി.കെ.ഹനീഫ(36)യുടെ മൃതദേഹമാണ് രാവിലെ 9 മണിയോടെ നാട്ടിലെത്തിച്ചത്. മംഗലാപുരം വിമാനത്താവളം വഴിയാണ് മൃതദേഹം കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലെത്തിച്ചത്. ഹനീഫയുടെ മരണം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ 15 വര്‍ഷമാ യി ദേര ഡാനില്‍ ഹോട്ടലില്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ഹനീഫ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ഒരുനോക്ക് കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലെത്തിയത്. 11 മണിയോടെ ഹനീഫയുടെ മയ്യത്ത് ബാവക്ക പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഹനീഫയുടെ നിര്യാണത്തില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ലീഗ് ഭാരവാഹികളായ പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, എന്‍.എ.ഖാലിദ്, മണ്ഡലം ലീഗ് ഭാരവാഹികളാ യ ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, എം.ഇബ്രാഹിം, മുന്‍സിപ്പല്‍ ലീഗ് ഭാരവാഹികളായ എം.കെ.കുഞ്ഞബ്ദുല്ല ഹാജി, കെ.മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍ കല്ലൂരാവി, കോണ്‍ഗ്രസ് നേതാക്കളായ എം.കുഞ്ഞികൃഷ്ണന്‍, രത്‌നാകരന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസഫ് ഹാജി, യതീംഖാന സെക്രട്ടറി പി.കെ.അബ്ദുള്ള കുഞ്ഞി, ജമാഅത്ത് പ്രസിഡണ്ട് എ.എം.അബൂബക്കര്‍ ഹാജി, ലീഗ് നേതാക്കളായ എ.പി.ഉമ്മര്‍, ടി.അബൂബക്കര്‍ ഹാ ജി, സി.കെ.റഹ്മത്തുള്ള, എ.അബ്ദുള്ള, പാലാട്ട് ഇബ്രാഹിം, മസാഫി മുഹമ്മദ്കുഞ്ഞി, എം.വി.ഇബ്രാഹിം, ടി.മുത്തലിബ് എന്നിവര്‍ അനുശോചിച്ചു.
Keywords: Kanhangad, Natives, Death, Dubai, Kasaragod