city-gold-ad-for-blogger

സെക്കുലര്‍ സാഹിത്യവേദി ജില്ലാ കമ്മിറ്റി രൂപീകരിച്ചു

സെക്കുലര്‍ സാഹിത്യവേദി ജില്ലാ കമ്മിറ്റി രൂപീകരിച്ചു
കാഞ്ഞങ്ങാട്: സെക്കുലര്‍ സാഹിത്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കാഞ്ഞങ്ങാട്ട് ചേര്‍ന്നയോഗം രാജന്‍ പ്രതിഭ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് സുബൈദ നീലേശ്വരം അധ്യക്ഷത വഹിച്ചു.

ഇന്ത്യക്കകത്തെ 90 ശതമാനം ജനങ്ങളെയും മതത്തിന്റെ പേരില്‍ എളുപ്പത്തില്‍ വഴിതെറ്റിപ്പിക്കുന്ന സാംസ്‌ക്കാരിക അന്തരീക്ഷമാണ് ഉള്ളതെന്ന ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജുവിന്റെ പ്രസ്താവനയെ യോഗം സ്വാഗതംചെയ്തു. ജാതിക്കും മതത്തിനും അതീതമായി മാനവികതയില്‍ ഊന്നിയ സാംസ്‌ക്കാരിക കൂട്ടായ്മ ശക്തിപ്പെടണമെന്ന് യോഗം ആഹ്വാനം ചെയ്തു.

തിരുമുമ്പ് അവാര്‍ഡ് നേടിയ യുവകവി വിജയന്‍ ബിരിക്കുളത്തെ അനുമോദിച്ചു. ഭാരവാഹികളായി സുബൈദ നീലേശ്വരം (പ്രസിഡന്റ്), ബിജു (വൈസ് പ്രസിഡന്റ്), വിജയന്‍ ബിരിക്കുളം (സെക്രട്ടറി), സുനില്‍കുമാര്‍ (ജോയിന്‍ സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു

Keywords: Cultural, Inaguration, Neeleswaram, Religious-brotherhood, District Justice, Award, President, Secretary, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia