രണ്ടാം വിവാഹം തടഞ്ഞ കീഴ്ക്കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി
Feb 27, 2012, 15:43 IST
കാഞ്ഞങ്ങാട്: യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ കീഴ്ക്കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കി. നിലവിലുള്ള നിയമ വ്യവസ്ഥ അനുസരിച്ച് മുസ്ലിം യുവാവിന്റെ രണ്ടാംകെട്ട് തടയാന്‍ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
പീഡനക്കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ രണ്ടാംകെട്ട് തടയണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജിയിലാണ് നേരത്തെ യുവാവിന്റെ രണ്ടാംകെട്ട് കീഴ്കോടതി തടഞ്ഞത്. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ ഷെരീഫിനെതിരെ ഭാര്യ പുതിയകോട്ടയിലെ നിഷ്വാന നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയാണ് രണ്ടാംകെട്ട് തടഞ്ഞ് നേരത്തെ ഉത്തരവിറക്കിയത്. വിധി മുസ്ലിം വിവാഹ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ഷരീഫ് ജില്ലാകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി പരിഗണിക്കുകയായിരുന്നു.
രണ്ടാംകെട്ട് തടഞ്ഞ കീഴ്കോടതി ഷരീഫിന്റെ ഗള്‍ഫ് യാത്രയും മുടക്കിയിരുന്നു. ഗള്‍ഫില്‍ പോകണമെങ്കില്‍ അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്ന കീഴ്ക്കോടതി നിര്‍ദ്ദേശത്തിനെതിരെയും യുവാവ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
Keywords: court order, Second-marriage, Youth, Kanhangad, Kasaragod