സ്‌കൂളിലേക്ക് കുട്ടികള്‍ കൊണ്ടുവന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു
Jan 30, 2015, 12:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/01/2015) സ്‌കൂളിലേക്ക് കുട്ടികള്‍ കൊണ്ടുവന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്നു ബൈക്കുകളാണ് വ്യാഴാഴ്ച വൈകിട്ട് പോലീസ് കൊണ്ടു പോയത്.
ലൈസന്‍സില്ലാതെ ബൈക്കില്‍ സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കൂട്ടാക്കാതിരുന്ന കുട്ടികളുടെ ബൈക്കാണ് കസ്റ്റഡിയിലെടുത്തത്. റോഡിന് സമീപം ആരും കാണാത്ത രീതിയിലായിരുന്നു ബൈക്കുകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്. പോലീസ് തിരച്ചില്‍ നടത്തിയപ്പോഴാണ് ബൈക്കുകള്‍ കണ്ടെത്തിയത്.

Keywords : Trikaripure, Kanhangad, Kasaragod, Kerala, Bike, Custody, School.