അനധികൃതമായി മണല്‍ കടത്തിയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍
Apr 6, 2012, 14:00 IST
കാഞ്ഞങ്ങാട് : അനധികൃതമായി മണല്‍ കടത്തിയതിന് ജീപ്പ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഒഴിഞ്ഞ വളപ്പിലെ കെ.എം.ഖാലിദിനെയാണ്(26)ഹൊസ്ദുര്‍ഗ് എസ് ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ഖാലിദ് ഓടിച്ചുവരികയായിരുന്ന കെ.എല്‍ 14 ബി 5057 നമ്പര്‍ ജീപ്പ് പോലീസ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ പൂഴികടത്തിയതായി വ്യക്തമായത്.
Keywords: kasaragod, Kerala, Kanhangad, Sand-export, Driver, Arrest