സൈനിക ക്ഷേമ ഓഫീസറെ സര്‍വീസില്‍ നിന്നും പുറത്താക്കി
Mar 17, 2012, 14:23 IST
കാഞ്ഞങ്ങാട്: വ്യാജ ഡോക്ടര്‍ ചമഞ്ഞും നിരവധി തട്ടിപ്പുകള്‍ നടത്തുകയും ചെയ്ത സൈനിക ക്ഷേമ ഓഫീസറായ മേജറെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കി. കാസര്‍കോട് ജില്ലാ സൈനീക ക്ഷേമ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന മേജര്‍ എ.പി ഹരീഷിനെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സര്‍വീസില്‍ നിന്നും നീക്കംചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് ഹരീഷ് കാസര്‍കോട്ട് സൈനീക ക്ഷേമ ഓഫീസറായി പ്രവര്‍ത്തിച്ചത്. ജോലിക്കിടെ സര്‍വീസില്‍ നിന്ന് അവധിയെടുത്ത ഇയാളെ കുറിച്ച് പിന്നീട് ഡിപ്പാര്‍ട്ട്്‌മെന്റിന് യാതൊരു വിവരവും ലഭിച്ചില്ല. ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാതെ മാറിനിന്ന ഹരീഷിന് സൈനീക ക്ഷേമവകുപ്പ് നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും അത് മടങ്ങിവരികയായിരുന്നു. ഒടുവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മേജര്‍ ഹരീഷിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.
Keywords: Kasaragod, Kanhangad, Sainika Welfare Officer, Terminated.