എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സായി പ്രസാദം ഭവന പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും: മുഖ്യമന്ത്രി
Aug 21, 2015, 11:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സായി പ്രസാദം ഭവന പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നിര്‍മിക്കുന്ന 108 ഭവനങ്ങളുടെ നിര്‍മാണത്തിന് കാഞ്ഞങ്ങാട്ട് തറക്കല്ലിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിലാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പൂര്‍ണമായും സഹായിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നടന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, എന്‍മകജെ എന്നീ മൂന്നു പഞ്ചായത്തുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 108 വീടുകളാണ് ട്രസ്റ്റ് നിര്‍മിച്ചുനല്‍കുന്നത്. ഓരോ പഞ്ചായത്തിലും 36 വീടുകളാണുള്ളത്. ഇതിനുള്ള ഭൂമി സര്‍ക്കാര്‍ ട്രസ്റ്റിനു കൈമാറും. മന്ത്രി കെ. ബാബു പ്രൊജക്ട് സമര്‍പ്പണം നടത്തി.
ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പ്രൊജക്ട് അവതരിപ്പിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Keywords: Oommen Chandy, Endosulfan, Kanhangad, Kasaragod, Kerala, Sai Prasadam housing project foundation stone laid, Airline Travels.
Advertisement: