ദുരിതങ്ങള്‍ക്ക് സാന്ത്വനമാകുന്നത് സക്രിയ ഇടപെടലുകള്‍ - പ്രകാശ്ബാരെ
Mar 14, 2013, 11:54 IST
സഹജീവനം സാന്ത്വനം ഹോംകെയര്‍ പദ്ധതിയുടെ ലോഗോ, തല വലിയ കുട്ടിയുടെ അമ്മ ബി.എസ്. ശ്രീവിദ്യ, നഴ്‌സ് കെ. സഹിത എന്നിവര്‍ക്ക് കൈമാറി പ്രകാശ്ബാരെ സമാരംഭം കുറിക്കുന്നു |
ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍, ഒരു തരി സാന്ത്വനമേകാന്‍ തയ്യാറാകുന്ന സക്രിയമായ ഇടപെടലുകളാണ് തുളുനാട്ടില്‍ വേണ്ടതെന്ന് പ്രശസ്ത സിനിമാനടനും നിര്‍മാതാവുമായ പ്രകാശ്ബാരെ പറഞ്ഞു.എന്‍വിസാജിന്റെ (എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോട്ട് എയ്ഡ് ഗ്രൂപ്പ് )11 പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന സഹജീവനം സാന്ത്വനം ഹോംകെയര്‍ പദ്ധതിയുടെ ലോഗോ, തല വലിയ കുട്ടിയുടെ അമ്മ ബി.എസ്.ശ്രീവിദ്യ, നഴ്‌സ് കെ.സഹിത എന്നിവര്‍ക്ക് കൈമാറി സമാരംഭം കുറിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസത്തിന്റെയും ആശ്വാസ പദ്ധതികളുടെയുമെല്ലാം നല്ല മാതൃകകള്‍ ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഭോപ്പാല്‍ ദുരന്തത്തിന്റെ നഷ്ടപരിഹാരം നല്‍കപ്പെട്ടിട്ടില്ലാ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുടര്‍ന്ന് ജൈവകര്‍ഷക കൂട്ടായ്മയ്ക്ക് ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നല്‍കിയ 10,000 രൂപയുടെ ചെക്ക് ആദൂരിലെ ഇ.കെ.യൂസഫിനു നല്‍കി.
കെ.എസ്.അബ്ദുല്ല അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍വകലാശാലയിലെ സെറിബ്രല്‍ പള്‍സി ബാധിച്ച ഡോ. ശ്യാമിന്റെ മാതാപിതാക്കളായ കെ. ഉഷ, എ.പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. പത്മനാഭന്‍, എം.പി. നാരായണന്‍, ഡോ.വനജാ സുഭാഷ്, എം.എ. റഹ്മാന്‍, ബി. അജയകുമാര്‍, മോഹനന്‍ പുലിക്കോടന്‍, ജി.ബി. വത്സന്‍, എം.ആശ. എന്നിവര്‍ സംബന്ധിച്ചു. പി.ദാമോദരന്‍ നായര്‍ സ്വാഗതവും, മൊയ്തീന്‍ പൂവടുക്കം നന്ദിയും പറഞ്ഞു.
ആദ്യ ദിവസം അഞ്ചു വീടുകളില്‍ സംഘം സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി.ബാരെ നേതൃത്വം നല്‍കുന്ന പദ്ധതി പ്രകാരം ആഴ്ചയില്‍ നാലു ദിവസം വീടുകള്‍ സന്ദര്‍ശിച്ച് രോഗികളെ ശുശ്രൂഷിക്കും.
Keywords: Prakash bare, Administration, Nature, Human, Endosulfan-victim, Mulleria, Actor, Panchayath, Kanhangad, Kanjangad Ramachandran, Programme, Doctor, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.