city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഫീദയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com 22.12.2014) ആദൂര്‍ കാട്ടിപ്പാറയിലെ സഫീദ (19) യെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റ് ഡി.വൈ.എസ്.പി പ്രദീപ് കുമാറാണ് കേസ് അന്വേഷിക്കുക.

കേസ് സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് നല്‍കുകയും അതനുസരിച്ച് ഡിവൈഎസ്പി ക്ക് അന്വേഷണം കൈമാറുകയുമായിരുന്നു.
സഫീദയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ച് എറ്റെടുത്തു

ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് പാറപ്പള്ളിയിലെ ജാസിറിന്റെ ഭാര്യയും ആദൂര്‍ കാട്ടിപ്പാറയിലെ ഹമീദ് - ഖൈറുന്നിസ ദമ്പതികളുടെ മകളുമായ ഷഫീദയെ ഭര്‍തൃവീടിന് സമീപത്തെ അയല്‍വാസിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഉറങ്ങാന്‍ കിടന്ന ഷഫീദയെ രാവിലെ കാണാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയിലാണ് അയല്‍വാസിയുടെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ആക്ഷന്‍ കമ്മിറ്റിയുടെ ശക്തമായ ഇടപെടലാണ് ഏറെ ദുരൂഹതകള്‍ ഉണ്ടാക്കിയ ഷഫീദയുടെ മരണം സംബന്ധിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിതെളിഞ്ഞത്.

ഒക്‌ടോബര്‍ 12ന് കാസര്‍കോട്ടെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുമെന്ന് അറിയിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
സഫീദയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

എന്റെ ജീവിതം എല്ലാവരും കൂടി കളഞ്ഞില്ലെ?...മരിക്കുന്നതിന് മുമ്പ് നവവധു ഷഫീദയുടെ ചാറ്റിംഗ്

നവവധു ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍

Keywords : Kasaragod, Adhur, Death, Woman, Husband, Wife, Investigation, Crime branch, Kerala, Kanhangad, Safeeda. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia