ബസ് യാത്രക്കാരിയുടെ 73,000 രൂപ കവര്‍ന്നു
Jun 25, 2013, 12:55 IST
കാഞ്ഞങ്ങാട്: ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ 73,000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചാമുണ്ഡിക്കുന്നിലെ സരോജിനി (55) യുടെ ബാഗാണ് കവര്‍ന്നത്. ചാമുണ്ഡിക്കുന്നില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു സരോജിനി.
കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ പോവുകയായിരുന്നു. ജ്വല്ലറിയിലെത്തി സ്വര്‍ണം വാങ്ങിയശേഷം പണം കൊടുക്കാന്‍ ബാഗ് തുറന്നുനോക്കിയപ്പോഴാണ് കവര്‍ച്ചാ വിവരം ശ്രദ്ധയില്‍പെട്ടത്.
പ്ലാസ്റ്റിക് സഞ്ചിയിലാണ് ബാഗ്വെച്ചിരുന്നത്. സഞ്ചിയുടെ അടിഭാഗം മുറിച്ചാണ് കവര്‍ച്ച നടത്തിയത്. സംഭവം സംബന്ധിച്ച് സരോജിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bus, Theft, Kanhangad, Gold, Police, Case, Kerala, National News, Inter National News,World News, Gulf News, Business News, Educational News, Health News.