city-gold-ad-for-blogger

ഭക്ഷ്യവിഷബാധയ്ക്കു കാരണം റോട്ട വൈറസുകള്‍: ഡി.എം.ഒ.

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/02/2015) കോടോംബേളൂര്‍, കള്ളാര്‍, ബളാല്‍ പഞ്ചായത്തുകളിലെ നിരവധി പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റത് റോട്ട വൈറസുകള്‍ പകര്‍ന്നതു മൂലമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ഗോപിനാഥന്‍ പറഞ്ഞു. വെള്ളത്തിലൂടെയും വായുവിലൂടെയാണ് ഈയിനം വൈറസ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

500 ഓളം പേരാണ് ഛര്‍ദിയും വയറിളക്കവും ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ശിവരാത്രി നാളില്‍ കിഴക്കന്‍ മലയോരത്തെ ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അസുഖം ബാധിച്ചവരില്‍ അധികവും കുട്ടികളാണ്.

ഒരു കുട്ടി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. 250 ഓളം പേരാണ് പനത്തടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മാത്രം ചികിത്സ തേടിയത്. ഇവര്‍ കുടിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അസുഖബാധ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പധികൃതര്‍ ക്ലോറിനേഷനും ഒ.ആര്‍.എസ്. വിതരണവും നടത്തുന്നുണ്ട്.

ഭക്ഷ്യവിഷബാധയും തുടര്‍ന്നുള്ള നടപടികളും വിലയിരുത്താന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.കെ.ശോഭയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
ആശുപത്രിയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നും പലരും ആശുപത്രി വിട്ടതായും ഡി.എം.ഒ. വ്യക്തമാക്കി.
ഭക്ഷ്യവിഷബാധയ്ക്കു കാരണം റോട്ട വൈറസുകള്‍: ഡി.എം.ഒ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia