ജില്ലാ ആശുപത്രിയില്‍ കവര്‍ച്ചക്കാര്‍ വിലസുന്നു; മോഷണം ഞൊടിയിടയില്‍
Aug 25, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ കവര്‍ച്ചക്കാര്‍ വിലസുന്നു. ഞൊടിയിടയിലാണ് ആശുപത്രിയില്‍ നിന്നും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ നിരവധി പേര്‍ക്കാണ് സ്വര്‍ണവും, പണവും അടക്കം നഷ്ടമായത്.
ഏറ്റവും ഒടുവിലായി ചെറുവത്തൂര്‍ കൊടക്കാട്ടെ ബിന്ദുവിന്റെ 10,000 രൂപയും വെള്ളി ആഭരണങ്ങളും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടു. മകള്‍ ശ്രുതി കൃഷ്ണയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ബിന്ദു. ചൊവ്വാഴ്ച രാവിലെ ഓപ്പറേഷന് മുമ്പ് മകളെ കുളിപ്പിക്കാന്‍ ബാത്ത് റൂമില്‍ പോയപ്പോഴായിരുന്നു മോഷണം.
മകളെ കുളിപ്പിച്ച് തിരികെ വാര്‍ഡിലാക്കിയതിന് ശേഷമാണ് ബിന്ദു ബാത്ത് റൂമിലെ ജനാലക്കരികില്‍ വെച്ച പേഴ്‌സ് എടുക്കാന്‍ പോയത്. അപ്പോഴേക്കും പണവും മൊബൈല്‍ ഫോണും ആഭരണവും അടങ്ങിയ ബാഗ് അപ്രത്യക്ഷമായിരുന്നു. ഇതിനിടയില്‍ ഒഴിഞ്ഞ പേഴ്‌സ് ആശുപത്രിയിലെ വാര്‍ഡില്‍ കണ്ടെത്തി. ഒരു യുവതിയെ ആശുപത്രിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായതായും വിവരമുണ്ട്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്.ഐ കെ ബിജുലാല്‍, അഡീ. എസ്.ഐ മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
Keywords : Hospital, Kerala, Robbery, Kanhangad, Kasaragod, Kerala, District Hospital, Robbery in District Hospital.
Advertisement: