അന്തര്‍ ജില്ല കവര്‍ച്ചാസംഘം മാരകായുധങ്ങളുമായി അറസ്റ്റില്‍
Jan 11, 2013, 21:29 IST
Gafoor Mangad |
Imtiaz Pallikkara |
ഇവരില്‍ നിന്ന് പിക്കാസ്, പാര, ആക്‌സോ ബ്ലേഡ്, വടിവാള്‍, കത്തി, സ്‌ക്രൂഡ്രൈവര്‍, ലിവര്‍ തുടങ്ങിയ മാരകായുധങ്ങള്‍ കണ്ടെടുത്തു. ഇവ കവര്‍ച്ചക്ക് ഉപയോഗിക്കുന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍കോട് നയാ ബസാറില്‍ കമ്പ്യൂട്ടര്‍ വില്‍ക്കാനെത്തിയ പൂച്ചക്കാട്ടെ താജുദ്ദീന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ വ്യാപാരിയും പരിസരവാസികളും നല്‍കിയ വിവരം അനുസരിചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്തതോടെയാണ് കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഴിഞ്ഞ അഞ്ചാറുമാസമായി വിവിധയിടങ്ങളില്‍ കവര്‍ച്ച നടത്തിവരുന്ന സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചത്.
Thajudeen Poochakkad |
Sayid Pallikkara |
ചിത്താരി മുക്കൂട്ടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നരപവന്‍ സ്വര്‍ണാഭരണവും ഈ സംഘം കവര്‍ന്നിട്ടുണ്ട്. ബേക്കല്‍ ജംഗ്ഷനടുത്ത് ഖുത്തുബ പള്ളിക്കടുത്ത് ഗള്‍ഫുകാരന്‍ മുനീറിന്റെ ബന്ധുവീട്ടിലും ഈ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്.
പള്ളിക്കര ചെര്‍ക്കാപ്പാറയിലെ വീട് കുത്തിത്തുറന്ന സംഘത്തിന് കൈക്കലാക്കാന്‍ കഴിഞ്ഞത് ഷോക്കെയ്‌സില്‍ സൂക്ഷിച്ചിരുന്ന വില കൂടിയ മദ്യമായിരുന്നു. ബദിയടുക്ക പോലീസ് അതിര്‍ത്തിയിലെ നീര്‍ച്ചാല്‍, നെല്ലിക്കട്ട എന്നിവിടങ്ങളില്‍ രണ്ട് മൊബൈല്‍ ഷോറൂം കുത്തിത്തുറന്ന് നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണും ഈ സംഘം കവര്‍ന്നിട്ടുണ്ട്.
Yasin Poochakka |
പകല്‍ നേരം മുഴുവന്‍ കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് കൂട്ടായി കവര്‍ച്ചക്കിറങ്ങാറുള്ളത്. സംഘത്തില്‍പ്പെട്ട ഇംതിയാസ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഇതിന് മുമ്പും നിരവധി കവര്‍ച്ചാക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കവര്‍ച്ചക്കാരില്‍ നിന്ന് കയ്യുറകള്‍, 11 മൊബൈല്‍ഫോണുകള്‍, 110 സിം കാര്‍ഡുകള്‍, പത്ത് പെന്‍ഡ്രൈവ്, വിലപിടിപ്പുള്ള എട്ട് വാച്ചുകള്‍, 4 ക്യാമറകള്‍, 3 ടോര്‍ച്ചുകള്‍, ലാപ്‌ടോപ്പ്, വില പിടിപ്പുള്ള പുതിയ ജീന്‍സ് പാന്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
സി.ഐക്ക് പുറമെ ഹൊസ്ദുര്‍ഗ് എസ്.ഐ ഇ. വി. സുധാകരന്‍, പ്രൊബേഷന്‍ എസ്.ഐ. പി. കെ. പ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. പി. സുരേഷ്, സുധീര്‍ബാബു.വി, കെ. അബൂബക്കര്‍, ബിജു കീനേരി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കവര്‍ച്ചാസംഘത്തെ വെള്ളിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിക്കും.
Keywords: Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news