അധ്യാപികയുടെ 9 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതിക്കെതിരെ കുറ്റപത്രം
Aug 21, 2015, 15:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് അധ്യാപികയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസില്‍ നാടോടി യുവതിക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നീലേശ്വരം കെ.സി.കെ. രാജ ക്ലിനിക്കിന് സമീപത്തെ കെ.വി.നാരായണ തന്ത്രി (45) യുടെ വീട് കഴിഞ്ഞ ജൂണ്‍ 16ന് ഉച്ചക്ക് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാരായണ തന്ത്രിയുടെ ഭാര്യ നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ അധ്യാപിക സിന്ധുവിന്റെ ഒമ്പതുപവനോളം സ്വര്‍ണ്ണാഭരണങ്ങളും രണ്ടായിരം രൂപയും കവര്‍ന്ന കേസിലെ പ്രതി മംഗലാപുരം റെയില്‍വേ സ്‌റ്റേഷനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന തമിഴ്‌നാട് മധുരൈമാട്ടുവിലെ മണികണ്ഠന്റെ ഭാര്യ നന്ദിനി(23) ക്കെതിരെയാണ് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
നാടോടിയായി നാട്ടില്‍ കറങ്ങിമോഷണം പതിവാക്കിയ നന്ദിനിയെ നീലേശ്വരത്തെ മോഷണം നടന്ന് രണ്ടുദിവസത്തിനകം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിമാന്റിലായ നന്ദിനി ഇപ്പോഴും ജയിലിലാണ്. അതുകൊണ്ടാണ് കുറ്റപത്രം പെട്ടെന്ന് തയ്യാറാക്കി സമര്‍പ്പിച്ചത്. കൂട്ടുപ്രതിയായ സ്ത്രീ ഇപ്പോഴും ഒളിവിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Youth, Gold, Court, Robbery, Woman, Robbery: Charge sheet against woman.
Advertisement: