കവര്‍ച്ചാകേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
Mar 3, 2012, 14:30 IST
കാഞ്ഞങ്ങാട് : മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി.
കാഞ്ഞങ്ങാട് വടകരമുക്കിലെ അബ്ദുള്‍ മജീദിന്റെ മകന്‍ കബീറിനെ (25)യാണ് ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാല്‍ കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ്, ബേക്കല്‍, കാസര്‍കോട്, പോലീസ്‌സ്റ്റേഷന്‍ പരിധികളിലായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണ് കബീറെന്ന് പോലീസ് പറഞ്ഞു.
വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകളാണ് കബീര്‍ ഉള്‍പ്പെടെയുള്ള സംഘം നടത്തിയിരുന്നത്. റബ്ബര്‍ മോഷണകേസും കബീറിന്റെ പേരിലുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

Keywords: kasaragod, Kanhangad, Robbery-case, Youth, arrest,