കാഞ്ഞങ്ങാട്ട് മോഷണം വ്യാപകമാകുന്നു; പഴയ പ്രതികളെ തേടി പോലീസ്
Jun 29, 2015, 14:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/06/2015) ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും പിടിച്ചു പറിയും നിത്യസംഭവങ്ങളാകുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പോലീസ് പഴയ കള്ളന്മാരിലേക്കും വ്യാപിപ്പിച്ചു. എസ്.ഐ. ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം ഈ രീതിയിലും കൊണ്ടു പോകുന്നത്.
പഴയ കേസുകളില്‍ പ്രതിയായ ആള്‍ക്കാര്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു? എവിടെയാണ് താമസം? മറ്റു കേസുകളില്‍ പ്രതിയായിട്ടോ എന്നിങ്ങനെയാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ഇവരെ കൊണ്ട് കുടുംബക്കാര്‍ക്കോ മറ്റോ ശല്യമാകുന്നുണ്ടോ എന്നും പോലീസ് ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്.
കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി കവര്‍ച്ചാകേസുകളുമായി ബന്ധപ്പെട്ട് കാസര്‍കോട് പോലീസും സമാന രീതിയില്‍ പഴയ പ്രതികളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നുംതന്നെ ഇൗയടുത്ത് നടന്ന മോഷണവുമായി ബന്ധമുണ്ടായിരുന്നില്ല.
ഇക്കൂട്ടത്തില്‍ ചിലര്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരുമുണ്ട്. കേസിന്റെ വിചാരണ നേരിടുന്നവരുമുണ്ട്. കുടുംബം നോക്കി മാന്യമായ തൊഴിലെടുത്ത് കഴിയുകയാണ് ഇവരെല്ലാമെന്ന് കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നത്.
Keywords: Kasaragod, Kerala, Kanhangad, Police, Robbery, Hosdurg, Robbery case: police investigation tightens.
Advertisement: