മലഞ്ചരക്ക് കടയിലെ കവര്‍ച്ച; രണ്ട് പ്രതികള്‍ക്ക് കഠിന തടവ്
Feb 1, 2012, 16:46 IST
ഹൊസ്ദുര്‍ഗ്: മലഞ്ചരക്ക് കട കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി രണ്ട് വര്‍ഷം കഠിന തടവും ആറായിരം രൂപ പിഴയടക്കാനും വിധിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സെന്‍ട്രലിലെ കുതിരുമ്മല്‍ കടവത്ത് ഖാദറിന്റെ മകന് കെ.കെ.ഹാ ഷിം (32) മാട്ടൂല്‍ നോര്‍ത്തിലെ ഇബ്രാഹിം കുട്ടിയുടെ മകന് ടി.കെ.ഖാലിദ് (40) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി ശിക്ഷിച്ചത്.
2008 ഫെബ്രുവരി 9ന് പുല ര്‍ച്ചെ 2.30 മണിയോടെയാണ് പാലാവയല് തയ്യേനിയിലെ പ്രസാദ് എന്ന അബ്രഹാം മാ ത്യുവിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. ടി.കെ.ഖാലിദിന്റെ കെ.എല്‍.13 ക്യൂ 7644 നമ്പര്‍ ഓട്ടോറിക്ഷയിലെത്തിയ സംഘം തയ്യേനിയിലെ മലഞ്ചരക്ക് കടയുടെ പൂട്ട് കുത്തി പൊളിച്ച് അകത്ത് കടക്കുകയും മലഞ്ചരക്ക് സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. മലഞ്ചരക്ക് സാ ധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസര വാസിയായ ആള് ഉടന്‍ തന്നെ കടയുടമയെ വിവരമറിയിക്കുകയായിരുന്നു. പ്രസാദും സഹോദരങ്ങളും ഒരു വാഹനത്തില്‍ കടയിലേക്ക് പോകുമ്പോള്‍ മലഞ്ചരക്ക് സാധനങ്ങള്‍ കടത്തി പോകുന്ന ഓട്ടോയും അതിലുള്ള ആളുകളെയും കണ്ടിരുന്നു.
ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കുമെന്ന് ഭയന്ന് തടയാതെ പ്രസാദ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രസാദിന്റെ പരാതിയില്‍ ത യ്യേനി തായമുണ്ടയിലെ ജോഷി ജോസഫ്, ഹാഷിം, ഖാലിദ്, എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ ജോഷി ജോസഫ് ജാമ്യ വ്യ വസ്ഥ ലംഘിച്ച് മുങ്ങുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശിക്ഷിക്കപ്പെട്ട ഹാഷിമും ഖാലിദും. മുഖ്യപ്രതിയായ ജോഷി ജോസഫിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: Robbery, case, court-order, Kanhangad, Kasaragod