സ്വര്‍ണ്ണമാല തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
May 11, 2012, 16:05 IST
കാഞ്ഞങ്ങാട്: യുവതിയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
കുശാല്‍ നഗര്‍ സഫീന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൂച്ചക്കാടന്‍ വീട്ടില്‍ പി വത്സലയുടെ കാല്‍പവനോളം വരുന്ന സ്വര്‍ണ്ണ താലിമാലയും മുക്കുപണ്ടവും അപഹരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നീലേശ്വരം സ്വദേശിയായ അനീഷിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.
വ്യാഴാഴ്ച ഉച്ചക്ക് 1. 30 മണിയോടെ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് വരികയായിരുന്ന വത്സലയെ അരിമല ക്ളിനിക്കിന് സമീപം തടഞ്ഞു നിര്‍ത്തിയ അനീഷ് സ്വര്‍ണ്ണതാലിമാലയും മുക്കുപണ്ടവും തട്ടിയെടുത്ത ശേഷം ഓടുകയായിരുന്നു. വത്സല ബഹളം വെച്ചതോടെ ഓടിയെത്തി നാട്ടുകാര്‍ അനീഷിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അനീഷിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Robbery attempt, Youth arrest, Kanhangad, Kasaragod