ബാങ്ക് കവര്‍ച്ചാശ്രമം; പ്രതിക്ക് ആറുമാസം തടവ്
Jun 15, 2012, 16:39 IST
കാഞ്ഞങ്ങാട്: പളളിക്കര ബാങ്ക് കവര്‍ച്ചാശ്രമം ഉള്‍പ്പെടെ മൂന്നോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവിനെ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചു.
പള്ളിക്കര പള്ളിപ്പുഴയിലെ എ ജി സെയ്ദിനെ (19)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്. 2009 ജൂണ്‍ 17 ന് പുലര്‍ച്ചെ 2.20 മണിയോടെ പള്ളിക്കര ബാങ്കില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ അന്നത്തെ ബേക്കല്‍ അഡീ. എസ്‌ഐ എന്‍ കെ സത്യനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എജി സെയ്ദിനെയും ഒപ്പമുണ്ടായിരുന്ന മഡിയനിലെ കെ പി സെയ്ദിനെയും അറസ്റ്റ് ചെയ്തത്.
പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇരുവരെയും പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
പള്ളിക്കര ബാങ്കില്‍ കവര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ വന്നതെന്നാണ് എജി സെയ്ദ് പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് എ ജി സെയ്ദിനെയും കെ പി സെയ്ദിനെയും കസ്റ്റഡിയിലെടുത്ത പോലീസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
എജി സെയ്ദിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കവര്‍ച്ചാകേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് വ്യക്തമായി. റിമാന്റിലായ പ്രതികള്‍ക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് എ ജി സെയ്ദിനെ മുഖ്യപ്രതിയാക്കിയും കെ പി സെയ്ദിനെ രണ്ടാംപ്രതിയാക്കിയുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിന്റെ വിചാരണ വേളയില്‍ രണ്ടാംപ്രതിയെ വിസ്തരിച്ചപ്പോള്‍ കുറ്റംതെളിയിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കെ പി സെയ്ദിനെ വെറുതെ വിടുകയായിരുന്നു.

Keywords: Kasaragod, Kerala, Kanhangad, Robbery-Attempt, Accuse