കടയുടെ മേല്‍ക്കൂര തുരന്ന് 1.5 ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത 16 കാരന്‍ പിടിയില്‍
Feb 20, 2015, 13:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/02/2015) കടയുടെ മേല്‍ക്കൂര തുരന്ന് 1.5 ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കുട്ടി മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് കിളിയൂര്‍ ഉളുന്തൂര്‍പേട്ടയിലെ 16 കാരനെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ ചന്ദ്രഭാനു അറസ്റ്റ് ചെയ്തത്.
കവര്‍ച്ച ചെയ്ത ഏഴോളം മൊബൈല്‍ ഫോണുകള്‍ കുട്ടിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിന് സമീപത്തെ സ്‌കൈ മൊബൈല്‍ ഷോപ്പിന്റെ മേല്‍ക്കൂര കുത്തി തുരന്ന് പത്തോളം മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തത്. ഇത് സംബന്ധിച്ച പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് കവര്‍ച്ചക്കാരനായ കുട്ടികുറ്റവാളിയെ കുറിച്ച് സൂചന ലഭിച്ചത്.
കാഞ്ഞങ്ങാട് നഗരത്തിന്റെ വിവിധ ഭാഗങ്ങില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള സി സി ടിവി ക്യാമറയില്‍ പ്രതി കട തുരന്ന് കവര്‍ച്ച നടത്തുന്ന രംഗം പതിഞ്ഞിരുന്നു. സിസി ടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നുമാണ് കവര്‍ച്ച നടത്തിയത് തമിഴ്‌നാട് സ്വദേശിയായ കുട്ടിക്കുറ്റവാളിയാണെന്ന് തെളിഞ്ഞത്.
തമിഴ്‌നാട്ടിലെ ഉളുന്തൂര്‍പേട്ടയില്‍ നിന്നും തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Robbery, Case, Accuse, Arrest, Police.