പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു
Sep 24, 2015, 16:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/09/2015) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു. ചെമ്മട്ടം വയലിലെ പരേതനായ രാഘവപ്പൊതുവാളിന്റെ ഭാര്യ ജാനകിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 16 ന് വീട് പൂട്ടി ധര്‍മ്മസ്ഥലയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ബുധനാഴ്ച വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നനിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് 11 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണമാണ് കവര്‍ന്നത്. ജാനകിയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.
കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് 11 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണമാണ് കവര്‍ന്നത്. ജാനകിയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.