'റോഡ് സുരക്ഷ അര്‍ദ്ധരാത്രിയില്‍' പരിപാടി സമാപിച്ചു
Jan 23, 2013, 19:05 IST
കാസര്‍കോട്: ഹൊസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെയും റോട്ടറി ക്ലബ്ബ് കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ 'റോഡ് സുരക്ഷ അര്‍ദ്ധരാത്രിയില്‍' പരിപാടി സമാപിച്ചു.
സമാപന പരിപാടി ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, സുധീഷ്‌കുമാര്‍, കപില്‍, ശ്രീജിത്ത്, സിദീഖ് എന്നിവര്‍ക്ക് മുഖ്യാതിഥി ഉപഹാരം നല്‍കി.
പരിപാടിയുടെ സന്ദേശ ബാനര്‍ പ്രകാശനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.കെ. വിനോദ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുശാന്ത്, ഡി.വൈ.എസ്.പിമാരായ വി.മധുസൂദനന്‍, തമ്പാന്‍, സി.ഐ. കെ..വി. വേണുഗോപാലന്‍, അരവിന്ദന്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു. റോട്ടറി പ്രസിഡന്റ് എന്‍.സുരേഷ് സ്വാഗതവും പറഞ്ഞു.
Keywords: E.Chandrasekharan MLA, Inauguration, Janamaithri police, Road protection, Midnight, Programme, End, Rotary club, Kanhangad, Kasaragod, Kerala, Malayalam news







