റോഡുസുരക്ഷാ സന്ദേശവുമായി മുതുകാടിന്റെ മായാജാല യാത്ര, ഉദ്ഘാടനം 18ന് കാഞ്ഞങ്ങാട്ട് മന്ത്രി
Aug 14, 2014, 18:08 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2014) കേരള റോഡ് സുരക്ഷാ അതോറിറ്റി, മാജിക് അക്കാദമിയുടെ സഹകരണത്തോടെ റോഡ് സുരക്ഷാ സന്ദേശവുമായി യാത്ര എന്ന പേരില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മാന്ത്രിക യാത്ര നടത്തുന്നു.
ആഗസ്ത് 18ന് കാസര്‍കോടു നിന്ന് ആരംഭിക്കുന്ന യാത്ര മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തി സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. 18ന് ഉച്ചയ്ക്ക് 12 മണിക്ക് കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.പി. മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ സംബന്ധിക്കും. സിനിമാ ബാലതാരം ദൃശ്യം ഫെയിം ബേബി എസ്തര്‍, മുതുകാടിനൊപ്പം യാത്രയില്‍ പങ്കാളിയാവും.
പോലീസും വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ച് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്ന സുരക്ഷയ്ക്കായ് ഒരു നിമിഷം പദ്ധതി 18നു തന്നെ ആര്‍. ശ്രീലേഖ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ആര്‍.ടി.ഒ. പ്രകാശ് ബാബു, എം.വി.ഐ.മാരായ പി.വി. രതീഷ്, പി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Minsitre K. Babu, RTO, Road, Press meet, Kasaragod, Kanhangad, Minister, Magician Gopinath Muthukad, K.P. Mohanan.