കരാര്‍ പ്രവൃത്തികളെ വെല്ലുന്ന റോഡ് നിര്‍മാണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
Mar 23, 2014, 17:00 IST
കൊളത്തൂര്‍: കരാര്‍ പ്രവൃത്തികളെ വെല്ലുന്ന റോഡ് നിര്‍മാണവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍. ചൂരിക്കോട് നിന്നും കൊളത്തൂര്‍ സ്കൂള്‍ വഴി കടുവനത്തൊട്ടി പട്ടികവര്‍ഗ കോളനിയിലേക്കുള്ള 10 ലക്ഷം രൂപ ചെലവ് വരാവുന്ന റോഡ് പണിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി യാഥാര്‍ഥ്യമാകുന്നത്.
വര്‍ഷകാലത്ത് ശക്തമായ ഒഴുക്കുള്ള പാറത്തോടിന് കുറുകെ പാലമില്ലാത്തത് നാട്ടുകാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. കുത്തിയൊലിച്ചുപോകുന്ന വെള്ളം കടന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താനും നാട്ടുകാരുടെ യാത്രയും അങ്ങേയറ്റം പ്രയാസമായിരുന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മൂന്ന് ലക്ഷത്തോളം ചെലവില്‍ കള്‍വര്‍ട്ട് നിര്‍മിച്ചുവെങ്കിലും റോഡ് യാഥാര്‍ഥ്യമാകാത്തതിനാല്‍ യാത്ര പിന്നെയും പ്രയാസം തന്നെയായി. തുടര്‍ന്നാണ് തൊഴിലുറപ്പില്‍ 3.86 ലക്ഷം വകയിരുത്തി റോഡ് പണി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 86,000 രൂപയുടെ പണിയാണ് നടന്നുവരുന്നത്.
പഞ്ചായത്ത് സെക്രട്ടറി എം. ഗംഗാധരന് നായര്‍, എഞ്ചിനീയര്‍ അഞ്ജലി രാജന്, പഞ്ചായത്തംഗങ്ങളായ കെ. ബാലകൃഷ്ണന്, കെ. കാര്‍ത്യായനി, മേറ്റുമാരായ ബിന്ദു ഭാസ്കരന്, സരോജിനി എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവൃത്തിയില്‍ സഹായിക്കാനായി സി. കുഞ്ഞിക്കണ്ണന് കണ്വീനയും രാജന് മടന്തക്കോട് ട്രഷററുമായി നാട്ടുകാരുടെ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിദഗ്ദ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാനും മണ്ണ് കൊണ്ടുവന്ന് നിറയ്ക്കാനുമുള്ള സഹായങ്ങളാണ് സഹായ സമിതി നിര്‍വഹിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വര്‍ഷകാലത്ത് ശക്തമായ ഒഴുക്കുള്ള പാറത്തോടിന് കുറുകെ പാലമില്ലാത്തത് നാട്ടുകാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. കുത്തിയൊലിച്ചുപോകുന്ന വെള്ളം കടന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താനും നാട്ടുകാരുടെ യാത്രയും അങ്ങേയറ്റം പ്രയാസമായിരുന്നു. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മൂന്ന് ലക്ഷത്തോളം ചെലവില്‍ കള്‍വര്‍ട്ട് നിര്‍മിച്ചുവെങ്കിലും റോഡ് യാഥാര്‍ഥ്യമാകാത്തതിനാല്‍ യാത്ര പിന്നെയും പ്രയാസം തന്നെയായി. തുടര്‍ന്നാണ് തൊഴിലുറപ്പില്‍ 3.86 ലക്ഷം വകയിരുത്തി റോഡ് പണി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 86,000 രൂപയുടെ പണിയാണ് നടന്നുവരുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ കൊളത്തൂര്‍ സ്കൂള്‍ -കടുവനത്തൊട്ടി കോളനി റോഡ് നിര്‍മിക്കുന്നു. |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Road, Work, Kerala, Kanhangad.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍