മണിപ്പാല്‍ ലോഡ്ജ് മുറിയില്‍ മരിച്ചത് കാഞ്ഞങ്ങാട്ടെ റിട്ട. അധ്യാപകന്‍
Apr 22, 2013, 04:45 IST
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മണിപ്പാല്‍ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കാണപ്പെട്ട മൃതദേഹം കാഞ്ഞങ്ങാട്ടു നിന്നും കാണാതായ റിട്ട. അധ്യാപകന്‍ അട്ടേങ്ങാനം ചെന്തളത്തെ വാണിയംപുരയിടത്തില്‍ വി.എന്‍. ജോര്‍ജാണെന്ന് (68) ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജില്‍ അജ്ഞാത മൃതദേഹമെന്ന നിലയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ ഫോട്ടോകളും വസ്ത്രങ്ങളും തിരിച്ചറിഞ്ഞാണ് മരിച്ചത് വി.എന്‍. ജോര്‍ജാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്.
അട്ടേങ്ങാനം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ജോര്‍ജ് വിരമിച്ചത്. തന്റെ മൃതദേഹം മണിപ്പാല്‍ മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് ആത്മഹത്യാ കുറിപ്പില്‍ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് കര്‍ണാടക പോലീസ് മൃതദേഹം മണിപ്പാല്‍ ആശുപത്രിക്ക് വിട്ടുകൊടുത്തിരുന്നു. ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ മണിപ്പാലിലെത്തി ജോര്‍ജിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.
ഏപ്രില്‍ 15 ന് ഉച്ചയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ജോര്‍ജിനെ കാണാതായത്. മംഗലാപുരം ആശുപത്രിയില്‍ പോയി ഭാര്യ മേരിയോടൊപ്പം ചെന്നൈ മെയിലില്‍ കാഞ്ഞങ്ങാട്ട് വണ്ടിയിറങ്ങിയതിന് ശേഷമാണ് ജോര്‍ജ് അപ്രത്യക്ഷമായത്.
ഭാര്യ വണ്ടിയില്‍ നിന്ന് ഇറങ്ങിയെങ്കിലും ജോര്‍ജ് ഇറങ്ങാതെ മാറിനില്‍ക്കുകയായിരുന്നു.
പിന്നീട് അന്വേഷിച്ചപ്പോഴാണ് ജോര്‍ജിനെ കാണാതായ വിവരം വ്യക്തമാകുന്നത്. ഇതിനുശേഷം ജോര്‍ജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈയടുത്ത നാള്‍ ജോര്‍ജ് പുതിയൊരു വാഹനം വിലക്കെടുത്തിരുന്നു. ഡ്രൈവിംഗ് വശമില്ലാത്തതിനാല്‍ ജോര്‍ജിന് വാഹനം ഓടിക്കാന്‍ കഴിയാതെ പോയി. ഇതില്‍ ജോര്‍ജിന് കടുത്ത നിരാശയുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതും നടന്നില്ല.
മക്കള്‍: റോയി (അമേരിക്ക), റോണി (കുവൈത്ത്), റോബി (ഖത്തര്‍), റീന (കോട്ടയം).

Keywords: Kanhangad, Manipal, Lodge, Suicide, Rtd, Teacher, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News