city-gold-ad-for-blogger

ക­പ്പ­ലില്‍ ഗ്യാ­സ് ചോര്‍ച:അഞ്ച് മൃതദേഹങ്ങളും കരയിലെത്തിച്ചത് 30 മണിക്കൂറിന് ശേഷം

ക­പ്പ­ലില്‍ ഗ്യാ­സ് ചോര്‍ച:അഞ്ച് മൃതദേഹങ്ങളും കരയിലെത്തിച്ചത് 30 മണിക്കൂറിന് ശേഷം
M.K.Krishnan
കാഞ്ഞങ്ങാട്: ഗുജറാത്ത് തീരത്ത് വരുണ്‍ഷിപ്പിംഗ് കമ്പനിയുടെ എം ബി മഹര്‍ഷി കൃഷ്ണത്രേയ എന്ന കപ്പലില്‍ വിഷവാതകം ചോര്‍ന്ന് ശ്വാസം മുട്ടി മരിച്ച നീലേശ്വരം പേരോല്‍ സ്വദേശിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ എം കെ കൃഷ്ണന്റേ(58) തുള്‍പ്പെടെ അഞ്ച് മൃതദേഹങ്ങളും കരയിലെത്തിച്ചത് 30 മണിക്കൂറിന് ശേഷം.

നവംബര്‍ അഞ്ചിന് രാവിലെ പത്ത് മണിയോടെയാണ് പാചകവാതകം കൊണ്ടുപോവുകയായിരുന്ന കപ്പലിലെ കംപ്രസര്‍ റൂമിലെ തകരാറിലായ പൈപ്പില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ അമിത വാതക ചോര്‍ച്ചയുണ്ടായതും അഞ്ചുപേര്‍ ശ്വാസംമുട്ടി മരിച്ചതും. പത്തരമണിയോടെ ഇവരുടെ മരണം സ്ഥിരീകരിച്ചു. അതിനുശേഷം കപ്പല്‍ പോര്‍ബന്തറിലെത്തിക്കാന്‍ കാണ്ഡല മെര്‍ക്കന്റേയല്‍ മറീന്‍ വിഭാഗം നിര്‍ദേശിച്ചിരുന്നു. സംഭവത്തിനുശേഷം 30 മണിക്കൂര്‍ കഴിഞ്ഞാണ് കപ്പല്‍ പോര്‍ബന്തര്‍ തുറമുഖത്ത് എത്തിയത്.

അവിടെ നിന്ന് കൃഷ്ണന്റേതുള്‍പ്പെടെ അഞ്ച് മൃതദേഹങ്ങളും രാജ്‌ഘോട്ടിലെ ദീനദയാല്‍ ഉപാധ്യ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുമ്പോഴേക്കും ചൊവ്വാഴ്ച രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൃഷ്ണന്റെ മൃതദേഹം രാജ്‌ഘോട്ട് വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയും ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ രാജ്‌ഘോട്ടില്‍ നിന്ന് മൃതദേഹം വിമാനമാര്‍ഗം മുംബൈ വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം മംഗലാപുരത്തെത്തിച്ച് വൈകുന്നേരത്തോടെ നാട്ടില്‍ സംസ്‌കരിക്കും.

അച്ഛന്റെ മരണവിവരം അറിഞ്ഞ് ന്യൂഡല്‍ഹിയിലുള്ള മകന്‍ സോഫ്‌വെയര്‍ എഞ്ചിനീയര്‍ ജിതേഷ് ചൊവ്വാഴ്ച സന്ധ്യയോടെ രാജ്‌ഘോട്ടിലെത്തിയിരുന്നു. കൃഷ്ണന്റെ മരണവിവരം അറിഞ്ഞ് അദ്ദേഹത്തിന്റെ അയല്‍വാസികളായ റോഷിത്, എസ് രവി എന്നിവര്‍ ചൊവ്വാഴ്ച രാവിലെ രാജ്‌ഘോട്ടിലെത്തി മൃതദേഹം വിട്ടുകിട്ടുന്നതിനും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള അനന്തര നടപടികള്‍ക്കും നേതൃത്വം നല്‍കി.

Keywords: Nileshwaram natives, Death, Ship, Gujarat, Deadbody, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia