ടോള്‍ പിരിവില്‍ നിന്നും ഓട്ടോ റിക്ഷകളെ ഒഴിവാക്കണം
Jul 18, 2012, 08:00 IST
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തില്‍ ഓട്ടോറിക്ഷകളെ ടോള്‍പിരിവില്‍നിന്നും ഒഴിവാക്കണമെന്ന് സ്വതന്ത്ര മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കാഞ്ഞങ്ങാട് മേഖല പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
കരീംകുശാല്‍നഗര്‍ അധ്യക്ഷത വഹിച്ചു. ജാഫര്‍ മുവാരിക്കുണ്ട്, അഹമ്മദ് കപ്പണക്കാല്‍, കെ.എം.കരീം, എം.എച്ച്. ശരീഫ്, കെ.വി. ശശികുമാര്‍, അബ്ദുല്ല, സി. മുഹമ്മദ്, കെ.പി. ഫൈസല്‍ പ്രസംഗിച്ചു.
Keywords: Auto rickshaw, Troll, Kanhangad, Kasaragod