കാഞ്ഞങ്ങാട് -കാസര്‍കോട് ദേശീയ പാത റൂട്ടില്‍ സ്വകാര്യ ബസുകള്‍ കുറയുന്നു
Feb 8, 2012, 16:10 IST
പെരിയ: കാസര്‍കോട്- കാഞ്ഞങ്ങാട് ദേശീയ പാത റൂട്ടില്‍ സ്വകാര്യ ബസുകളുടെ എണ്ണം ഗണ്യമായി കുറയുന്നു. ഇതുമൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
കാഞ്ഞങ്ങാട് - കാസര്‍ കോട് റൂട്ടില്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തിയിരുന്ന പല സ്വകാര്യ ബസുകളും ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ഈ റൂട്ടില്‍ ഏറെയും സര്‍വ്വീസ് നടത്തുന്നത്. നിശ്ചിത സ്റ്റോപ്പുകളില്‍ പോലും ഇത്തരം ബസുകള്‍ പലപ്പോഴും നിര്‍ത്താറില്ലെന്ന പരാതിയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
ഇതിനിടയില്‍ ചില ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ദൂര പരിധിയുടെ അടിസ്ഥാനത്തില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളാക്കി മാറ്റിയിട്ടുണ്ട്. സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഭൂരിഭാഗവും ടൗ ണ്‍ ടു ടൗണ്‍ ബസുകളാണ്.
കാഞ്ഞങ്ങാടും കാസര്‍കോടും അടക്കം ആറോളം സ്റ്റോപ്പുകളില്‍ മാത്രമാണ് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്തുന്നത്. ദേശീയ പാതയില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം വളരെ കുറവാണ്. ബേക്കല്‍, ഉദുമ, ചന്ദ്രഗിരിപ്പാലം, കളനാട് വഴിയാണ് ലിമിറ്റഡ് സ്റ്റോപ്പ് കെഎസ്ആര്‍ടിസി ബസുകള്‍ ഏറെയും സര്‍വീസ് നടത്തുന്നത്.
സാധാരണ ഹ്രസ്വദൂര ബസുകള്‍ കുറഞ്ഞതിനാല്‍ കാഞ്ഞങ്ങാട് - കാസര്‍കോട് ദേശീയ പാതയോരത്തെ ചെറു ബസ്‌സ്റ്റോപ്പുകളില്‍ നിന്ന് ബസ് കാത്ത് നില്‍ക്കുന്ന നൂറ് കണക്കിന് യാത്രക്കാരാണ് ദിനം പ്രതി യാത്രാക്ലേശം അനുഭവിക്കുന്നത്. പുല്ലൂര്‍, ചാലിങ്കാല്‍, പൊള്ളക്കട, കേളോത്ത്, ചാലിങ്കാല്‍ മൊട്ട, പെരിയ ബസാര്‍, കുണിയ, പെരിയാട്ടടുക്കം, ചൗക്കി, ബട്ടത്തൂര്‍, പുല്ലൂര്‍ പാലം, വിഷ്ണുമംഗലം, മൂലക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെ ബസ്‌സ്റ്റോപ്പുകളില്‍ ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളടക്കമുള്ള യാത്രക്കാര്‍ യഥാസമയം ബസ് കിട്ടാതെ വലയുന്നു.
സ്‌കൂളുകളിലെത്താന്‍ വിദ്യാര്‍ത്ഥികളും ജോലി സ്ഥലങ്ങളിലെത്താന്‍ മുതിര്‍ന്നവരും ഏറെ പ്രയാസപ്പെടുകയാണ്. ഹ്രസ്വ ദൂര ബസുകള്‍ മാത്രം ആശ്രയമായതുകൊണ്ട് ഇത്തരം ബസുകളില്‍ സൂചികുത്താന്‍ ഇടമില്ലാത്ത വിധം തിരക്കാണ് അനുഭവപ്പെടുന്നത്.
ഒരു ഹ്രസ്വ ദൂര ബസ് കടന്നുപോയാല്‍ അടുത്ത ബസിന് ഒരു മണിക്കൂര്‍ നേരത്തോളമെങ്കിലും കാത്തു നില്‍ക്കേണ്ട ദുരവസ്ഥയാണ് ഇത്തരം സ്റ്റോപ്പുകളിലെ യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്നത്. ഇതിനിടയില്‍ ഒന്നിനു പിറകെ ഒന്നായി ടൗണ്‍ ടു ടൗണ്‍ ബസുകളും ലിമിറ്റഡ് സ്റ്റോപ്പ്- ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും കടന്നു പോകുമെങ്കിലും ഇതു കൊണ്ട് സാധാരണയാത്രക്കാര്‍ക്ക് ഒരു പ്രയോജനവുമുണ്ടാകുന്നില്ല.
പെരിയ ബസാര്‍, കുണിയ, പെരിയാട്ടടുക്കം, ചാലിങ്കാല്‍, പൊള്ളക്കട തുടങ്ങിയ പ്രദേശങ്ങളില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരെ ഇറക്കാനുണ്ടെങ്കില്‍ മാത്രം ബസുകള്‍ നിര്‍ത്തുന്ന സ്ഥിതിയാണുള്ളത്. സ്റ്റോപ്പില്‍ നിന്നും അകന്നുമാറി ഇത്തരം ബസുകള്‍ നിര്‍ത്തുന്നതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും സാധിക്കുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Keywords: kasaragod, Kanhangad, Periya, Bus,