കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസില്‍ സര്‍വ്വകാല റെക്കോര്‍ഡ് വരുമാനം
Apr 24, 2012, 16:43 IST
കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചുവരുന്ന വാഹന പെരുപ്പത്തില്‍ എക്കാലത്തെയും സര്‍വ്വകാല റെക്കോര്‍ഡ് വരുമാനവുമായി കാഞ്ഞങ്ങാട് സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഫീസിന്റെ വരുമാനം 21, 31,75,075 കോടി രൂപ കവിഞ്ഞു.
ലൈസന്‍സ് ഫീസിനത്തില്‍ 35,14,500 രൂപ, വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഫീസിനത്തില്‍ 64,32,000 രൂപ, പിഴയിനത്തില്‍ 57,64,00 രൂപ, ഫാന്‍സ് നമ്പര്‍ ലേലയിനത്തില്‍ 57,700 രൂപ എന്നിവ ഇതിലുള്‍പ്പെടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11,838 വാഹനങ്ങള്‍ കാഞ്ഞങ്ങാട് റെജിസ്റര്‍ ചെയ്തു. ഇവയില്‍ ഇരുചക്രവാഹനങ്ങള്‍ 6,394, മുചക്രവാഹനങ്ങള്‍ 1,556, നാലുചക്രവാഹനങ്ങള്‍ 3,587, ഹെവി വാഹനങ്ങള്‍ 39 എന്നിങ്ങനെ ഉള്‍പ്പെടുന്നു. 2011-12 വര്‍ഷത്തില്‍ 4,632 ഇരുചക്രവാഹന ലൈസന്‍സുകളും 1,997 മുചക്ര വാഹന ലൈസന്‍സുകളും 6,022 നാലുചക്ര ലൈസന്‍സുകളും 817 ഹെവി ലൈസന്‍സുകളും കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസില്‍ നിന്നും അനുവദിച്ച് നല്‍കി. കാഞ്ഞങ്ങാട് എസ് ആര്‍ ടി ഒ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ഇതുവരെയായി വിവിധ കാരണങ്ങളാല്‍ ഇവിടെ നിന്നും വിതരണം ചെയ്ത ലൈസന്‍സുകളില്‍ 16 എണ്ണം റദ്ദുചെയ്തു.
പ്രവര്‍ത്തനമാരംഭിച്ച മുതല്‍ക്ക് ഇതുവരെയായി രേഖാമൂലം ഒരു പരാതിയും ഓഫീസിനെതിരെ ഉണ്ടായിട്ടില്ല. 38,035 രൂപ പ്രതിമാസ വേതനം കൈപ്പറ്റുന്ന സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കീഴില്‍ വിവിധ തസ്തികളിലായി 15 പേര്‍ ഇവിടെ ജീവനക്കാരായുണ്ട്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പ്രതിമാസ വാടക ഒരു മാസത്തെ വൈദ്യുതി ബില്ലുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ തുച്ഛമാണ്.
പ്രതിമാസം 51.92 രൂപ. 18 കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഓഫീസിന്റെ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്‍ 13,343 രൂപയാണ്. ഒരു ഔദ്യോഗിക വാഹനം മാത്രമുള്ള ഓഫീസിന്റെ ഫെബ്രുവരി മാസത്തിലെ ടെലിഫോണ്‍ ബില്ല് 971 രൂപയും. ഇതു വരെയായി 87 വിവരവാകാശ അപേക്ഷകള്‍ ലഭിച്ച ഓഫീസ് വിവരാവകാശ അപേക്ഷകള്‍ക്ക് കാലതാമസമില്ലാതെയാണ് മറുപടികള്‍ നല്‍കുന്നത്.
വിവരവകാശ നിയമപ്രകാരം ഒരുകൂട്ടം ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: Record income, RTO office Kanhangad, Kasaragod