city-gold-ad-for-blogger

സമുദായത്തിന്റെ കെട്ടുറപ്പ് മഹല്ലുകളിലൂടെ ശക്തിപ്പെടുത്തണം: കോട്ടുമല ബാപ്പു മുസ്‌ലിയാര്‍

ഉദുമ: (www.kasargodvartha.com 02/06/2015) സമുദായത്തിന്റെ കെട്ടുറപ്പ് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ മഹല്ലുകളില്‍ ഭിന്നിപ്പില്ലാത്ത വിഭാഗത്തെ പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും പ്രവാചക കാലം മുതല്‍ നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന ഖാസിമാര്‍ അതിനാണ് ശ്രമിച്ചിരുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. പള്ളിപ്പുഴ ഖാസിയായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്ക് പള്ളിപ്പുഴയില്‍ നല്‍കിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലുണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പരം സഹിക്കാനും പൊറുക്കാനും മുഴുവന്‍ മഹല്ല് നിവാസകള്‍ തയ്യാറാവണമെന്നതാണ് പ്രവാചക പാരമ്പര്യമെന്നും മാതൃകാ യോഗ്യരെന്ന് ഖുര്‍ആന്‍ പറഞ്ഞ സമുദായം വൈയക്തിക താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പള്ളിപ്പുഴ ജമാഅത്ത് പ്രസിഡണ്ട് പി.എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സയ്യിദ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍ മുഖ്യാതിഥിയായിരിന്നു.

പൈവെളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്കുള്ള ഉപഹാരം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നല്‍കി. ഇ.പി ഹംസത്തു സഅദി ഖാസിയെ പരിചയപ്പെടുത്തി. മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി, സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍,  കെ.കെ മാഹിന്‍ മുസ്‌ലിയാര്‍,  ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ദുശുകൂര്‍ ഫൈസി ആദൂര്‍, ചെര്‍ക്കളം അബ്ദുല്ല, എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എ അബൂബക്കര്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.എ അബ്ദുല്ല ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ ബക്കര്‍, ബശീര്‍ വെള്ളിക്കോത്ത്, അഡ്വ. ഹനീഫ് ഹുദവി, ഡോ. ശരീഫ് ഹസന്‍, പ്രൊഫ. ബശീര്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മറുപടി പ്രഭാഷണം നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സമുദായത്തിന്റെ കെട്ടുറപ്പ് മഹല്ലുകളിലൂടെ ശക്തിപ്പെടുത്തണം: കോട്ടുമല ബാപ്പു മുസ്‌ലിയാര്‍

Keywords :  Udma, Pallikara, Reception, Programme, Inauguration, Kasaragod, Kerala, Kanhangad,  Kottumala Bappu Musliyar. 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia