city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ­ന­താ­ദ­ളില്‍ ചേര്‍­ന്ന­വര്‍­ക്ക് നാ­ലി­ന് കാ­ഞ്ഞങ്ങാ­ട് സ്വീ­ക­രണം

ജ­ന­താ­ദ­ളില്‍ ചേര്‍­ന്ന­വര്‍­ക്ക് നാ­ലി­ന് കാ­ഞ്ഞങ്ങാ­ട് സ്വീ­ക­രണം
കാസര്‍­കോട്: കേര­ളാ കോണ്‍­ഗ്ര­സ്(ബി), ജില്ലാ നാ­ഷ­ണല്‍ സെ­ക്കു­ലര്‍ കോണ്‍­ഫ­റന്‍­സ് സം­ഘ­ട­ന­ക­ളില്‍ നി­ന്ന് രാ­ജി­വെ­ച്ച 50ഓ­ളം പ്ര­വര്‍­ത്ത­കര്‍ ജ­ന­താ­ദള്‍(എസ്)ല്‍ ചേര്‍ന്നു. ന­വം­ബര്‍ നാ­ലി­ന് കാ­ഞ്ഞ­ങ്ങാ­ട് വ്യാപാ­ര ഭ­വ­നില്‍ ന­ട­ക്കു­ന്ന ല­യ­ന സ­മ്മേ­ള­ന­ത്തില്‍ മുന്‍ ഗ­താ­ഗ­ത മന്ത്രി ജോ­സ് തെ­റ്റ­യില്‍ നിന്നും പാര്‍­ട്ടി മെ­മ്പ­ര്‍­ഷി­പ്പ് സ്വീ­ക­രി­ക്കു­മെ­ന്ന് ഇവര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു.

കേ­രള കോണ്‍­ഗ്ര­സ്(ബി) ചെ­യര്‍­മാന്‍ ബാ­ല­കൃ­ഷ്­ണപി­ള്ളയും മ­കനും ത­മ്മി­ലു­ള്ള വി­ഭാ­ഗീ­യ­ത തെ­രു­വി­ലേ­ക്ക് വ­ലി­ച്ചി­ഴ­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ചാ­ണ് ത­ങ്ങ­ളു­ടെ രാ­ജി­യെ­ന്ന് കേര­ളാ കോണ്‍­ഗ്ര­സ് വി­ട്ട എം.കെ.ഇ. അ­ബ്ബാ­സ്, അ­ബ്ദുല്‍ ഹ­മീ­ദ് കു­ഞ്ച­ത്തൂര്‍, സി.എ­ച്ച്. അ­ബ്ദുല്ല, ടി­മ്പര്‍ മു­ഹ­മ്മദ് എ­ന്നി­വര്‍ പ­റ­യു­ന്നു.

കേ­ര­ള രാ­ഷ്ട്രീ­യ­ത്തില്‍ എന്‍.എ­സ്.സി ക്ക് പ്ര­സ­ക്തി­യി­ല്ലെ­ന്ന തി­രി­ച്ച­റി­വി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ത­ങ്ങ­ളു­ടെ രാ­ജി­യെ­ന്ന് എന്‍.എ­സ്.സി. പ്ര­വര്‍­ത്ത­കരാ­യ എം.എം.കെ. സി­ദ്ദീഖ്, ബ­ദ­റു­ദ്ദീന്‍ ക­റ­ന്ത­ക്കാ­ട്, റ­ഹ്മാന്‍ കു­ന്നു­പാ­റ, ദൃ­ശ്യ മു­ബാ­റക്ക് എ­ന്നിവരും വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. ത­ങ്ങ­ളെ തി­ങ്ക­ളാഴ്­ച മം­ഗ­ലാ­പു­രം ടൗണ്‍ ഹാ­ളില്‍ ന­ട­ന്ന സ­മ്മേ­ള­ന­ത്തില്‍ കര്‍­ണാ­ട­ക മുന്‍ മു­ഖ്യ­മന്ത്രി കുമാ­ര സ്വാ­മി പാര്‍­ട്ടി­യി­ലേ­ക്ക് സ്വീ­ക­രി­ച്ച­തായും അ­വര്‍ പ­റഞ്ഞു. ജ­ന­താ­ദള്‍ ജില്ലാ പ്ര­സിഡന്റ് അ­ബ്ദുല്ല മൊ­ഗ്രാലും വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ സം­ബ­ന്ധിച്ചു.

Keywords:  Kasaragod, Kanhangad, Membership, Kerala, Congress(B), Janathadal, Jos Thettayil

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia